ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ആൾക്കൂട്ട ആക്രമണങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച ജമാഅത്തെ ഇസ്ലാമി ഹിന്ദ്, വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇതര മതവിഭാഗങ്ങളുടെ നേതാക്കളെ കൂട്ടി രാഷ്ട്രപതിയെ കാണുമെന്ന് അമീർ മൗലാന ജലാലുദ്ദീൻ ഉമരിയും സെക്രട്ടറി ജനറൽ എൻജിനീയർ സലീമും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇൗ വിഷയവുമായി ബന്ധപ്പെട്ട് വിവിധ മതനേതാക്കളുമായി ജമാഅത്ത് സംസാരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇരുവരും പറഞ്ഞു.
ആൽവാറിൽ രക്ബർ ഖാനെയും കർണാടകയിലെ ബീദറിൽ മുഹമ്മദ് അസമിനെയും അതിക്രൂരമായി കൊലപ്പെടുത്തിയത് ഞെട്ടിക്കുന്നതാണ്. പൊലീസ് സാന്നിധ്യത്തിലാണ് ബീദറിലെ കൊലനടന്നത്. കഴിഞ്ഞ നാല് വർഷമായി ദലിതുകൾക്കും മുസ്ലിംകൾക്കുമെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചിരിക്കുന്നു. കർശനമായ ശിക്ഷ നടപടി ഇല്ലാത്തതിനാൽ സാമൂഹിക വിരുദ്ധ ശക്തികൾ ആക്രമണങ്ങളുമായി മുന്നോട്ടുപോകുേമ്പാൾ നിയമ നിർമാണ സഭകളിലുള്ള ഭരണകക്ഷി നേതാക്കൾ പ്രകോപനപരമായ ഭാഷ ഉപയോഗിക്കുകയും കേന്ദ്രമന്ത്രിമാർ അവർക്ക് സ്വീകരണം ഒരുക്കുകയുമാണ് ചെയ്യുന്നതെന്നും ജമാഅത്ത് കുറ്റപ്പെടുത്തി.
അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിൽ 40 ലക്ഷം പേരെ ഒഴിവാക്കിയതിൽ ജമാഅത്ത് അങ്ങേയറ്റം ആശങ്ക രേഖപ്പെടുത്തി. പുറത്തായ 40 ലക്ഷം പേർക്കെതിരെ ചില മാധ്യമങ്ങൾ ദുഷ്പ്രചാരണം തുടങ്ങിയിരിക്കുകയാണ്. അതവസാനിപ്പിക്കണം. സ്വവർഗരതി ശിക്ഷാർഹമാക്കുന്ന ഇന്ത്യൻ ശിക്ഷനിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കാനുള്ള നീക്കം ഉത്ക്കണ്ഠയുളവാക്കുന്നതാണെന്ന് ജമാഅത്ത് അമീർ പറഞ്ഞു. ൈവസ് പ്രസിഡൻറ് നുസ്റത്ത് അലിയും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.