രാജ്യത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചീറ്റപ്പുലിയേക്കാൾ വേഗതയാണെന്ന് മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി. രണ്ട് ദിവസത്തെ രാജസ്ഥാൻ സന്ദർശനത്തിനായി ജയ്പൂരിലെത്തിയതായിരുന്നു ഉവൈസി. സംസ്ഥാനത്തെ മദ്രസകളിൽ സർവേ നടത്താനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ നീക്കത്തെയും അദ്ദേഹം വിമർശിച്ചു.
ഗ്യാൻ വാപി കേസിലെ വാരാണസി കോടതിയുടെ വിധിയെയും ഉവൈസി വിമർശിച്ചു. നമീബിയയിൽനിന്നും വിമാന മാർഗം എത്തിച്ച ചീറ്റപ്പുലികളെ മോദിയുടെ ജൻമദിനത്തിൽ കാഴ്ച ബംഗ്ലാവിലേക്ക് തുറന്നുവിടുന്നതിനെ പരാമർശിച്ചായിരുന്നു മോദിയെയും ചീറ്റപ്പുലികളെയും തമ്മിൽ ഉവൈസിയുടെ താരതമ്യ പരിഹാസം. പണപ്പെരുപ്പമോ തൊഴിലില്ലായ്മയോ പോലുള്ള പ്രശ്‌നങ്ങൾ ഉന്നയിക്കുമ്പോൾ പ്രധാനമന്ത്രി ചീറ്റയെക്കാൾ വേഗത്തിൽ നീങ്ങുന്നുവെന്ന് ഉവൈസി പറഞ്ഞു.
"ഞങ്ങൾ തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കുമ്പോൾ, പ്രധാനമന്ത്രി മോദി ചീറ്റയെപ്പോലും പിന്നിലാക്കുന്നു. ചൈന നമ്മുടെ പ്രദേശം കൈവശപ്പെടുത്തുന്നതിനെക്കുറിച്ച് ചോദിക്കുമ്പോൾ, മോദിജി ചീറ്റയെക്കാൾ വേഗത്തിലാണ്" -അദ്ദേഹം പറഞ്ഞു. "അദ്ദേഹം ഈ കാര്യങ്ങളിൽ വളരെ വേഗത്തിലാണ്, ഞങ്ങൾ അദ്ദേഹത്തോട് പതുക്കെ പോകാനാണ് പറയുന്നത്" -ഉവൈസി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.