സ്വന്തം ലോക് സഭാ മണ്ഡലത്തിൻറെ മുഖഛായ മാറ്റാൻ മോദി;  3880 കോടിയുടെ വികസന പദ്ധതികൾക്ക് ഇന്ന് വരാണസിയിൽ തറക്കല്ലിടും

സ്വന്തം ലോക് സഭാ മണ്ഡലത്തിൻറെ മുഖഛായ മാറ്റാൻ മോദി; 3880 കോടിയുടെ വികസന പദ്ധതികൾക്ക് ഇന്ന് വരാണസിയിൽ തറക്കല്ലിടും

ന്യൂഡൽഹി: വരാണസിയിൽ 3880 കോടിയുടെ വികസന പദ്ധതികൾക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. അടിസ്ഥാന സൗകര്യങ്ങൾക്ക് മുൻഗണന നല്കുന്നതിൻറെ ഭാഗമായി നിരവധി റോഡു നിർമാണ പദ്ധതികൾക്ക് തറക്കലിടും. വരാണസി റിങ് റോഡിനും സർനാഥിനും ഇടയിൽ പാലം, ഭിക്കാരിപൂരിനെയും മന്ദുവാദിയെയും ബന്ധിപ്പിക്കുന്ന മേൽപ്പാത, വരാണസി ഇന്റർ നാഷണൽ എയർപോർട്ടിലെ എൻ.എച്ച്31ൽ 980 കോടിയുടെ ഹൈവേ അടിപ്പാത എന്നീ പദ്ധതികൾക്കാണ് തുടക്കം കുറിക്കുക.

ഗാസിപ്പൂരിൽ 132 കെ.വിയുടെ ട്രാൻസ്മിഷൻ സബ്സ്റ്റേഷനും, ചൗക്കാഗട്ടിൽ 220 കെ.വി ട്രാൻസ് മിഷൻ സബ്സ്റ്റേഷനും വരാണസിയിൽ 775 കോടിയുടെ വൈദ്യുതി വിതരണ സംവിധാനവും നടപ്പിലാക്കും. ഇതിനൊക്കെ പുറമേ കരകൗശല വിദഗ്ദർക്ക് വേണ്ടി എം.എസ്.എം.ഇ യൂണിറ്റി മോൾ, സിന്തറ്റിക് ഹോക്കി ടർഫ് തുടങ്ങി നിരവധി പദ്ധതികൾക്കും മോദി തറക്കല്ലിടും.

തൻറെ മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിന് വിവിധ പദ്ധതികൾക്ക് തറക്കല്ലിടുന്ന വിവരം വ്യഴാഴ്ചയാണ് മോദി എക്സിലൂടെ അറിയിച്ചത്

Tags:    
News Summary - Modi lays foundation stone for development project in Varanasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.