ചില രാജ്യങ്ങൾ തീവ്രവാദികൾക്ക്​ ആയുധവും അർഥവും നൽകുന്നു -മോദി

സ​​െൻറ്​ പീറ്റേഴ്​സ്​ബർഗ്​: ചില രാജ്യങ്ങൾ തീവ്രവാദികൾക്ക്​ ആയുധവും അർഥവും നൽകുകയാണെന്ന്​ കശ്​മീരിൽ തീവ്രവാദികൾക്ക്​ ആയുധം നൽകി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാക്​ നയത്തെ സൂചിപ്പിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദം ​മനുഷ്യവ​ംശത്തി​​​െൻറ ശത്രുവാണെന്നും ഇൗ ഭീഷണി നേരിടാൻ ലോകം ഒറ്റക്കെട്ടാകണമെന്നും റഷ്യയിൽ അദ്ദേഹം പറഞ്ഞു.

40 വർഷമായി ​െഎക്യ രാഷ്​ട്രസഭയുടെ മുന്നിലുള്ള ​കോംപ്രി​െഹൻസിവ്​ കൺവെൻഷൻ ഒാൺ ഇൻറർനാഷനൽ ടെററിസം (സി.സി.​െഎ.ടി) വിഷയത്തിൽ അടിയന്തര പ്രാധാന്യത്തോടെ ലോകം തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘‘തീവ്രവാദികൾക്ക്​ സ്വന്തമായി ആയുധമുണ്ടാക്കാനാവില്ല. ചില രാജ്യങ്ങളാണ്​ അവർക്കത്​ എത്തിച്ചുനൽകുന്നത്​.

തീവ്രവാദികൾക്ക്​ സ്വന്തമായി നാണയം അച്ചടിക്കാനാവില്ല. കള്ളപ്പണം വഴി ചില രാജ്യങ്ങൾ സാമ്പത്തിക ഇടപാടുകൾക്ക്​ സൗകര്യം ചെയ്​തുകൊടുക്കുന്നു. തീവ്രവാദികൾക്ക്​ സ്വന്തം വാർത്താ മാധ്യമങ്ങളില്ല. അതും ചില രാജ്യങ്ങളുടെ സഹായംവഴി ലഭിക്കുന്നു’’ -പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

Tags:    
News Summary - modi in russia visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.