ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ ജസ്റ്റിസ് അരുൺ മിശ്രയെ വിമർശിച്ച് മുൻ ജഡ്ജിമാർ രം ഗത്ത്. കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നടന്ന ജുഡീഷ്യൽ കോൺഫറൻസിനിടെയാണ് അരുൺ മിശ്ര മോദിയെ വാനോളം പുകഴ്ത് തിയത്.
ദീര്‍ഘദൃഷ്ടിയുള്ള ബഹുമുഖപ്രതിഭയാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹത്തിെ ൻറ ഭരണത്തിനു കീഴില്‍ ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തില്‍ ഏറെ ശ്രദ്ധേയമായെന്നും മിശ്ര അഭി പ്രായപ്പെട്ടിരുന്നു. ആഗോള തലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മോദിയോട് കടപ്പാടുണ്ടെന്നും മിശ്ര പരാമർശിച്ചിരുന്നു. ഇതിനെതിരെ വിമർശനവുമായാണ് സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും മുൻ ജഡ്ജിമാർ രംഗത്തെത്തിയത്.
മുൻ ജഡ്ജിമാരുടെ പ്രതികരണങ്ങൾ ഇങ്ങനെ
പി.ബി സാവന്ത് (സുപ്രീംകോടതി മുൻ ജഡ്ജി):
‘‘പ്രധാനമന്ത്രിയെ സുപ്രീംകോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജ് ഇങ്ങനെ പുകഴ്ത്തുന്നത് അനുചിതമാണ്. അദ്ദേഹത്തിെൻറ പരാമർശങ്ങളെ ഈ വർഷത്തെ ഏറ്റവും വലിയ തമാശയായി രേഖപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നു.’’
ആർ.പി ഷാ ( ഡൽഹി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ്):
‘‘ഭരണകൂടത്തെയും ഭരണകർത്താവിനെയും ഒരു സിറ്റിംഗ് ജഡ്ജ് പുകഴ്ത്തുേമ്പാൾ അത് ജുഡീഷ്യറിയുടെ വിശ്വാസത്തെ സംശയത്തിലാക്കും. ഭരണകൂടത്തിൽ നിന്നും വ്യത്യസ്തമായ ധർമമാണ് ജുഡീഷ്യറിക്കുള്ളത്. അരുൺമിശ്ര തെൻറ പ്രസ്താവനകൾ ഒഴിവാക്കണമായിരുന്നു.’’
ജസ്റ്റിസ് സോധി (ഡൽഹി ഹൈക്കോടതി മുൻ ജഡ്ജ്) :
‘‘ജസ്റ്റിസ് മിശ്ര കോടതിയുടെ പാരമ്പര്യവും അന്തസത്തയും അനുസരിക്കണം. നിയമത്തിന് മുന്നിൽ സർക്കാരും ജനങ്ങളും തുല്യരാണ്. പ്രധാനമന്ത്രിയെ പുകഴ്ത്തുന്നത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകും. ഇത്തരം പരാമർശങ്ങൾ കേസുകൾ പരിഗണിക്കുേമ്പാൾ ജഡ്ജിയുടെ ഉദ്ദേശ ശുദ്ധിയെ ജനങ്ങൾ സംശയിക്കാനിടയാക്കും.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.