'അടുത്തിരിക്കുന്നത് പോലും പാപം; ആവശ്യമെങ്കിൽ തെരുവിൽവെച്ച് കൂടിക്കാഴ്ച നടത്താം'; ​ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി

കൊൽക്കത്ത: ​ഗവർണർ സി.വി ആനന്ദ ബോസിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ​ബാനർജി. എന്തുകൊണ്ടാണ് രാജിവെക്കാത്തതെന്ന് ബോസ് വിശദീകരിക്കണമെന്നും ​ഗവർണറായി തുടരുന്നത്ര കാലം രാജ്ഭവനിലേക്ക് വരില്ലെന്നും മമത പറഞ്ഞു.

അദ്ദേഹത്തിന്റെ അടുത്ത് ഇരിക്കുന്നത് പോലും പാപമാണ്. ആവശ്യമെങ്കിൽ ​ഗവർണറെ തെരുവിൽവെച്ച് കൂടിക്കാഴ്ച നടത്താമെന്നും മമത പറഞ്ഞു. സംഭവം നടന്ന ദിവസത്തെ മുഴുവൻ ദൃശ്യങ്ങളും തന്റെ കൈയിലുണ്ടെന്നും കൂടുതൽ വീഡിയോയുള്ള ഒരു പെൻഡ്രൈവും തന്റെ കൈയിലുണ്ടെന്നും മമത അവകാശപ്പെട്ടു. രാജ്ഭവൻ കരാർജീവനക്കാരിയുടെ ​ലൈം​ഗിക പീഡനപരാതിയുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരുന്നു. ഇത് എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണെന്നും മമത ആരോപിച്ചു.

മെയ് ഏഴിന് മൂന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ബി.ജെ.പി തോൽവി രുചിച്ച് തുടങ്ങിയെന്നും ബി.ജെ.പി കരയുകയാണെന്നും സംഭവിക്കാനിരിക്കുന്നത് വരും ദിവസങ്ങളിൽ കാണാമെന്നും മമമത കൂട്ടിച്ചേർത്തു.

Tags:    
News Summary - Molestation row: ‘Bengal guv must explain why he should not resign,’ says Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.