ശ്രീനഗർ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ കശ്മീർ മുൻ മുഖ്യമന്ത്രി മഹബൂബ മുഫ്തിയുടെ മാതാവ് ഗുൽഷൻ നസീറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്യും. എഴുപത് വയസ്സ് കഴിഞ്ഞ ഇവരോട് ജൂലൈ 14ന് ശ്രീനഗറിലെ ഓഫിസിൽ ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകി. കശ്മീർ മുൻ മുഖ്യമന്ത്രി അന്തരിച്ച മുഫ്തി മുഹമ്മദ് സഈദിെൻറ ഭാര്യയാണ് ഗുൽഷൻ നസീർ.
കശ്മീരിൽ എത്തിയ മണ്ഡല പുനർ നിർണയ കമീഷനെ കാണേണ്ടതില്ലെന്ന് പി.ഡി.പി തീരുമാനിച്ചതിന് പിന്നാലെയാണ് ഇ.ഡിയുടെ നീക്കമെന്ന് മഹബൂബ ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ മുതിർന്ന പൗരൻമാരെപോലും വെറുതെ വിടുന്നില്ല. ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ) ഇ.ഡിയും ഉൾപ്പെടെയുള്ള ഏജൻസികളെ തങ്ങളുടെ താൽപര്യങ്ങൾക്കായി കേന്ദ്രം ഉപയോഗിക്കുകയാണെന്നും മഹബൂബ ട്വീറ്റ്ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.