ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് രോഗികൾ കൂടുന്നത് പരിശോധനകൾ വർധിപ്പിച്ചതിനാലാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. സ്ഥിതി നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനെ തുടർന്ന് ഉണ്ടാവുന്ന ഏത് സാഹചര്യവും നേരിടാൻ തയാറാണ്. സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം 20,000ത്തിൽ നിന്ന് 40,000മാക്കി വർധിപ്പിച്ചിട്ടുണ്ട്. ഇതാണ് രോഗികളുടെ എണ്ണം ഉയരാൻ കാരണം. ഇതിൽ ആശങ്കപ്പെടേണ്ടെന്നും കെജ്രിവാൾ പറഞ്ഞു.
ഡൽഹിയിലെ കോവിഡ് മരണനിരക്ക് 0.5 ശതമാനം മാത്രമാണ്. ഇത് ദേശീയ ശരാശരിയേക്കാൾ കുറവാണ്. ഡൽഹിയിൽ കോവിഡ് രോഗികൾക്കായി ഒരുക്കിയ കിടക്കകളിൽ 70 ശതമാനവും ഒഴിഞ്ഞ് കിടക്കുകയാണ്. കോവിഡ് ചികിൽസക്കെത്തുന്നവരിൽ ഒരു വിഭാഗം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും കെജ്രിവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.