ബംഗളൂരു: കർണാടകയിലെ സ്കൂളുകളിൽ ഇനി മുതൽ കുട്ടികൾ രാവിലെ ദേശീയഗാനം ആലപിക്കൽ നിർബന്ധം. കൂട്ടപ്രാർഥന ചടങ്ങിൽ ദേശീയഗാനം നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. എല്ലാ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകൾക്കും പ്രീ യൂനിവേഴ്സിറ്റി കോളജുകൾക്കും ഇത് ബാധകമാണ്.
നിലവിൽ തന്നെ ഇക്കാര്യത്തിൽ സർക്കാർ അറിയിപ്പ് ഉണ്ടെങ്കിലും ചില ൈപ്രമറി, സെക്കൻഡറി സ്കൂളുകൾ രാവിലത്തെ പ്രാർഥനാസമയങ്ങളിൽ ദേശീയഗാനം ആലപിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് സർക്കാറിന് പരാതികൾ ലഭിച്ചിരുന്നു. പൊതു നിർദേശവകുപ്പിന്‍റെ ബംഗളൂരു നോർത്, സൗത് ഡിവിഷനുകളിലെ ഡെപ്യൂട്ടി ഡയറക്ടർമാർ ഈ സ്കൂളുകൾ സന്ദർശിച്ച് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പുതിയ ഉത്തരവ്. സ്കൂളുകൾക്ക് നിർദേശങ്ങൾ നൽകാൻ സർക്കാറിന് അധികാരം നൽകുന്ന കർണാടക എജുക്കേഷൻ ആക്ട് 133 (2) പ്രകാരമാണിത്.
രാവിലെ വിദ്യാർഥികളെ കൂട്ടമായി നിർത്തി പ്രാർഥന ചൊല്ലാൻ സ്കൂളിൽ സ്ഥലസൗകര്യമില്ലെങ്കിൽ ക്ലാസ് റൂമുകളിൽ ദേശീയ ഗാനം ആലപിച്ചാൽ മതിയെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.