മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച്​ മുസ്​ലിം പള്ളിക്ക്​ കാവി പെയിന്‍റ്​ പൂശി; പരാതി നൽകിയതോടെ തിരുത്തി

വാരാണസി: കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള റോഡിൽ സ്​ഥിതിചെയ്യുന്ന മുസ്​ലിം പള്ളിക്ക്​ അധികൃതർ കാവി നിറം പൂശിയതായി പള്ളിക്കമ്മിറ്റി അംഗം. ഈ മാസം 13ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രദേശം സന്ദർശിക്കുന്നതിന്​ മുന്നോടിയായാണ്​ അധികൃതർ പള്ളിയുടെ നിറം മാറ്റിയതെന്ന്​ അൻജുമൻ ഇൻതസാമിയ മസ്​ജിദ്​ കമ്മിറ്റി അംഗം മുഹമ്മദ്​ ഇജാസ്​ ഇസ്​ലാഹി പി.ടി.ഐ വാർത്ത ഏജൻസിയോട്​ പറഞ്ഞു.

പള്ളിഎ ഭാരവാഹികൾ ജില്ലാ മജിസ്​ട്രേറ്റിന്​ പരാതി നൽകാൻ ശ്രമി​ച്ചെങ്കിലും അതിന്​ സാധിച്ചില്ല. കാശി വിശ്വനാഥ ക്ഷേത്രത്തിൽ പരാതി നൽകിയതിനെ തുടർന്ന്​ അധികൃതർ, പള്ളിക്ക്​ വെള്ള നിറം പൂശി നൽകിയതായും ഇസ്​ലാഹി പറഞ്ഞു. 

എന്നാൽ, ഇതേപ്പറ്റി അധികൃതർ പ്രതികരിച്ചിട്ടില്ല. ബുലനല പ്രദേശത്തുള്ള പള്ളിക്ക്​ വെള്ള നിറമായിരുന്നു. പള്ളിക്കമ്മിറ്റിയുമായി ആലോചിക്കാതെയാണ്​ ഇതിൽ കാവിനിറം പൂശിയത്​. സംഭവത്തിന്​ പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇസ്​ലാഹി ആരോപിച്ചു. 

പ്രദേശത്തെ എല്ലാ കെട്ടിടങ്ങൾക്കും ഇളം പിങ്ക്​ നിറം നൽകുമെന്ന്​ നേരത്തെ വാരാണസി വികസന അതോറിറ്റി സെക്രട്ടറി സുനിൽ വർമയും കാശി വിശ്വനാഥക്ഷേത്രം സി.ഇ.ഒയും അറിയിച്ചിരുന്നു. ​

Tags:    
News Summary - Mosque painted 'saffron' in Varanasi ahead of PM Narendra Modi's visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.