ന്യൂഡൽഹി: ഗ്രാമവാസികളിൽനിന്ന് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥരെ ശാസിച്ചും ലാളിച്ചും ബഹുജൻ സമാജ് പാർട്ടി എം.എൽ.എ. കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുന്ന ബി.എസ്.പി എം.എൽ.എ രമാഭായ്യുടെ വിഡിയോ പുറത്തുവന്നു.
എം.എൽ.എയുടെ കീഴിൽ പ്രവർത്തിക്കുന്ന രണ്ട് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന പരാതിയുമായി സതുവ ഗ്രാമവാസികളാണ് എം.എൽ.എയുടെ അടുത്ത് പരാതിയുമായെത്തിയത്. തുടർന്ന് ഗ്രാമവാസികൾ പരാതി പറയുന്നതും രണ്ട് ഉദ്യോഗസ്ഥരെ എം.എൽ.എ ശാസിക്കുന്നതും ഉപദേശിക്കുന്നതും വിഡിയോയിൽ കാണാം.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടുകൾ നൽകാെമന്ന പേരിലാണ് ഉദ്യോഗസ്ഥർ ഗ്രാമവാസികളിൽനിന്ന് പതിനായിരക്കണക്കിന് രൂപ വാങ്ങിയത്. ഉദ്യോഗസ്ഥർക്ക് എത്ര രൂപ നൽകിയെന്ന് ഗ്രാമവാസികളോട് എം.എൽ.എ ചോദിക്കുന്നത് കേൾക്കാം. മറുപടിയായി 9000, 5000, 6000, തുടങ്ങിയ സംഖ്യകൾ നൽകിയതായി ഗ്രാമവാസികൾ മറുപടി പറയുന്നതും കാണാം.
ശേഷം ൈകക്കൂലിയായി 1000 രൂപയോളം വാങ്ങാമെന്നും എന്നാൽ ജനങ്ങളെ മുഴുവൻ കൊള്ളയടിക്കരുതെന്നുമായിരുന്നു എം.എൽ.എയുടെ പ്രതികരണം.
'1000 രൂപ ശരിയാണ്. അതിൽ യാതൊരു പ്രശ്നവുമില്ല. അത് മാവിൽ ഉപ്പുചേർക്കുന്നതുപോലെയാണ്. എന്നാൽ ജനങ്ങളുടെ കൈയിലെ എല്ലാ പണവും തട്ടിയെടുക്കുന്നത് ശരിയല്ല. കൈക്കൂലി വാങ്ങരുതെന്ന് ഞാൻ പറയുന്നില്ല, സംസ്ഥാനത്ത് അഴിമതിയും നിയമങ്ങൾ പാലിക്കാത്ത സ്ഥിതിയുമുണ്ടെന്ന് എനിക്കറിയാം' -അവർ പറഞ്ഞു.
തുടർന്ന് രണ്ടു ഉദ്യോഗസ്ഥരോടും രമാഭായ് പണം തിരിച്ചുനൽകാൻ ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം. 'ഞാൻ നിങ്ങളെ കൂടുതൽ ശിക്ഷിക്കുന്നില്ല, അവരുടെ പണം തിരിച്ചുനൽകണം' -എന്ന് പറയുന്നതും കേൾക്കാം.
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചതിനെ തുടർന്ന് 2019ൽ ബി.എസ്.പി നേതാവ് മായാവതി രമാഭായ്യെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് സി.എ.എയെ എം.എൽ.എ തള്ളിപറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.