പ്രധാന​ ജോലിയുണ്ടെന്ന്; അവധിയെടുത്ത അധ്യാപകൻ ഭാരത് ജോഡോ യാത്രയില്‍, സസ്‍പെന്റ് ചെയ്ത് സ്കൂൾ അധികൃതർ

ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായ അധ്യാപകനെ സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനി ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ രാജേഷ് കനോജയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നവംബര്‍ 25-നാണ് സസ്‌പെന്‍ഡ് ചെയ്‌തത്. സസ്‌പെന്‍ഷന്‍ ഓഡര്‍ സാമൂഹിക മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.

ബി.ജെ.പി. സര്‍ക്കാരിന് കീഴില്‍ ആദിവാസി കാര്യ വിഭാഗം നടത്തുന്ന സ്‌കൂളിലാണ് രാജേഷ് അധ്യാപകനായിരുന്നത്. പ്രധാനപ്പെട്ട ഒരു ജോലിയുണ്ടെന്നു പറഞ്ഞ് നവംബര്‍ 24-ന് സ്‌കൂളില്‍നിന്ന് അവധിയെടുത്ത അദ്ദേഹം അതേദിവസം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു.  ചിത്രങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടു. ഇതിന്റെ തുടർച്ചയായാണ് സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കരുതെന്ന മാര്‍ഗനിര്‍ദേശം ലംഘിച്ചതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് കടന്നതെന്ന് ആദിവാസി കാര്യ വിഭാഗം പറയുന്നു. രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര നവംബര്‍ 23-നാണ് മധ്യപ്രദേശിലെത്തിയത്. 

Tags:    
News Summary - MP school teacher suspended for taking part in Bharat Jodo Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.