ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ വിഖ്യാത മുഗള്‍ ഗാര്‍ഡന്‍ നാളെ മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. മാര്‍ച്ച് 16വരെയാണ് സന്ദര്‍ശിക്കാന്‍ അവസരമുള്ളതെന്ന് രാഷ്ട്രപതി ഭവന്‍ പ്രസ്താവനയില്‍ അറിയിച്ചു. പരിപാലന ദിവസമായതിനാല്‍ തിങ്കളാഴ്ചകളില്‍ പ്രവേശനമുണ്ടായിരിക്കില്ല.
ഓണ്‍ലൈനില്‍ മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ മാത്രമാണ് പ്രവേശനാനുമതി ലഭിക്കുക. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും നേരിട്ട് പ്രവേശന പാസ് ലഭിക്കില്ല.
11 തരം ടുലിപ് പുഷ്പങ്ങളാണ് ഈ വര്‍ഷത്തെ ഉദ്യാനോത്സവിന്റെ ആകര്‍ഷണം. അലങ്കാര പുഷ്പങ്ങളില്‍ ഇത്തവണ പ്രധാന നിറങ്ങള്‍ വെള്ള, മഞ്ഞ, ചുവപ്പ്, ഓറഞ്ച് എന്നിവയാണ്.
രാവിലെ 10 മുതല്‍ അഞ്ച് വരെയാണ് പ്രവര്‍ത്തന സമയം. വൈകുന്നേരം 4ന് ശേഷം പ്രവേശനമുണ്ടാകില്ല. മൊബൈല്‍ ഫോണ്‍ അനുവദിക്കുമെങ്കിലും കുടിവെള്ള കുപ്പി, ബാഗുകള്‍, ക്യാമറ, റേഡിയോ, ട്രാന്‍സിസ്റ്ററുകള്‍, കുട, ഭക്ഷ്യവസ്തുക്കള്‍ എന്നിവയൊന്നും അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.