മുഹ്​യിദ്ദീൻ ഗാസി

മുഹ്​യിദ്ദീൻ ഗാസി ജമാഅത്ത്​ കൂടിയാലോചന സമിതിയിൽ

ന്യൂഡൽഹി: ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചന സമിതിയിലേക്ക് പണ്ഡിതനും എഴുത്തുകാരനുമായ മൗലാനാ മുഹ്​യിദ്ദീൻ ഗാസി തെരഞ്ഞെടുക്കപ്പെട്ടു. മൗലാന മുഹമ്മദ് റഫീഖ് ഖാസിമിയുടെ നിര്യാണം മൂലം ഒഴിവ് വന്ന സ്ഥാനത്തേക്കായിരുന്നു തെരഞ്ഞെടുപ്പ്​.

ഓൺലൈൻ വോ​െട്ടടുപ്പിൽ 159 അംഗ കേന്ദ്ര പ്രതിനിധിസഭയിലെ 96 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. നിലവിലെ കേന്ദ്ര കൂടിയാലോചനാ സമിതിയുടെ കാലാവധി 2023 മാർച്ച് 31 വരെയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.