ലഖ്നോ: ബലാത്സംഗക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി ഗായത്രി പ്രസാദ് പ്രജാപതി നിരപരാധിയാണെന്ന് സമാജ്വാദി പാർട്ടി പ്രസിഡൻറ് മുലായം സിങ് യാദവ്. പ്രജാപതിയെ ജയിലിൽ സന്ദർശിച്ചശേഷമാണ് മുലായം തെൻറ അടുപ്പക്കാരനുവേണ്ടി രംഗത്തെത്തിയത്. ‘‘പ്രജാപതി നിരപരാധിയാണ്. പൊലീസിെൻറ കൈയിൽ ഒരു തെളിവുമില്ല. ഗൂഢാലോചനയുടെ ഇരയാണ് അദ്ദേഹം. ഭീകരവാദിയെപ്പോലെയാണ് അദ്ദേഹത്തോട് അധികൃതർ പെരുമാറുന്നത്’’ -മുലായം പറഞ്ഞു. പ്രധാനമന്ത്രിയെയും ആവശ്യമെങ്കിൽ രാഷ്ട്രപതിയെയും സന്ദർശിക്കുമെന്ന് മുലായം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.