മുംബൈ: ഛത്രപതി ശിവജി റെയിൽവേ സ്റ്റേഷനിലെ നടപ്പാലം തകർന്നതിെൻറ ഉത്തരവാദികളെ ഇന്ന് വൈകുന്നേരത്തിനുള്ളിൽ കണ്ടെത്തണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിെൻറ അന്ത്യശാസനം. പ്രാഥമികാന്വേഷണം നടത്തി നടപ്പാലം തകർന്നതിനെ കുറിച്ചുള്ള ആദ്യ റിപ്പോർട്ട് സമർപ്പിക്കാനാണ് ഫട്നാവിസിെൻറ നിർദേശം.
അതേസമയം, നടപ്പാലം തകർന്നതിൽ ബൃഹാൻ മുംബൈ കോർപ്പറേഷനെ കുറ്റപ്പെടുത്തി റെയിൽവേ രംഗത്തെത്തി. ശിവസേനയാണ് ബൃഹാൻ മുംബൈ കോർപ്പറേഷൻ ഭരിക്കുന്നത്. ആരോപണങ്ങൾ ശിവസേന നിഷേധിച്ചു.
കഴിഞ്ഞ ദിവസമാണ് ഛത്രപതി ശിവജി റെയിൽവേ സ്റ്റേഷനിലെ നടപ്പാലം തകർന്ന് വീണത്. സംഭവത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.