മുംബൈ: 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊലീസ് അനുമതിയില്ലാതെ റാലി നടത്തിയെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മേധ പട്കർ, മീര സന്യാൽ എന്നിവർ അടക്കം എട്ടു പേരെ മഹാരാഷ്ട്രയിലെ കോടതി വെറുതെവിട്ടു.
റാലി നടത്തുന്നതിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് രേഖാമൂലം നൽകുന്നതിൽ പൊലീസ് പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് പി.കെ. ദേശ്പാണ്ഡെ ഇവരെ വെറുതെവിട്ടത്. മുംബൈയുടെ വടക്കു കിഴക്കൻ മേഖലയായ മങ്കുർദിൽ ആണ് റാലി നടന്നത്. ട്രാഫിക് പൊലീസിനെ അറിയിച്ച് മുൻകൂർ അനുമതി വാങ്ങാെത നടത്തിയ റാലിയാണെന്ന് ആരോപിച്ചാണ് മഹാരാഷ്ട്ര പൊലീസ് കേസ് എടുത്തത്. 2014 മാർച്ചിൽ കെജ്രിവാളിനും മറ്റുള്ളവർക്കുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.