മരങ്ങൾ അനുമതിയില്ലാതെ മുറിച്ചു മാറ്റിയതിന് മുംബൈ ​മെട്രോക്ക് സുപ്രീംകോടതി 10 ലക്ഷം രൂപ പിഴയിട്ടു, പിന്നാലെ 177 മരങ്ങൾ മുറിക്കാൻ അനുമതിയും

ന്യൂഡൽഹി: കോടതിയുടെ അധികാരത്തിൽ കൈകടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മുംബൈ മെട്രോക്ക് സുപ്രീംകോടതി 10 ലക്ഷം രൂപ പിഴയിട്ടു. ആരെയ് വനമേഖലയിൽ മരങ്ങൾ അനുമതിയില്ലാതെ മുറിച്ചു നീക്കിയതിലാണ് പിഴ. രണ്ടാഴ്ചക്കുള്ളിൽ പിഴയടക്കാനാണ് നിർ​ദേശം.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജെ.ബി.പർദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റതാണ് ഉത്തരവ്. മരം മുറിക്കുന്നതിന് സ്റേറ നൽകിയാൽ പൊതു സമൂഹത്തിനായുള്ള പദ്ധതി വൈകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ആയ് വനമേഖലയിൽമരങ്ങൾ മുറിച്ചു മാറ്റിയ മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെത് അനുചിതമായ നടപടിയാണെന്ന് കോടതി നീരിക്ഷിച്ചു. എന്നാലും സ്റ്റേ നൽകുന്നത് പദ്ധതി വൈകുന്നതിന് ഇടയാക്കുമെന്നതിനാൽ 177മരങ്ങൾ മുറിക്കാൻ കോടതി അനുമതി നൽകി.

മെട്രോ 10 ലക്ഷം രൂപ രണ്ടാഴ്ചക്കുള്ളിൽ പിഴയടക്കണം. വനവത്കരണം പൂർത്തിയാക്കുന്നുണ്ടെന്ന് സംരക്ഷകർ ഉറപ്പു വരുത്തണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

മരം മുറിക്കായുള്ള അനുമതി സംബന്ധിച്ച് ഉറപ്പു വരുത്താൻ ഐ.ഐ.ടി ബോംബെയുടെ ഡയറക്ടർ ഒരു സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്നു. മൂന്നാഴ്ചക്കുള്ളിൽ ഇതു സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. കോളനിയില മരം മുറിക്കെതിരെ നിയമ വിദ്യാർഥിയായ റിഷവ് രഞ്ജൻ നൽകിയ പരാതിയിൽ 2019 ലാണ് കോടതി സ്വമേധയാ കേസെടുത്തത്

Tags:    
News Summary - Mumbai Metro Fined For Felling Of Trees Beyond Permission In Aarey Forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.