മുംബൈ: അപമാനിച്ചുവെന്ന് ആരോപിച്ച് ഡ്യൂട്ടിയിലായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച യുവതി അറസ്റ്റിൽ. മുംബൈയിലായിരുന്നു സംഭവം അരങ്ങേറിയത്. 29 കാരിയായ സാങ്ക്രിക തിവാരി ട്രാഫിക് പൊലീസായ ഏക്നാഥ് പാർത്തെ എന്നയാളെ കരണത്തടിക്കുകയായിരുന്നു. സംഭവത്തിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.
മുഹ്‌സിന്‍ ഷെയ്ഖ് എന്ന യുവാനൊപ്പം ബൈക്കിലെത്തിയപ്പോഴായിരുന്നു പൊലീസ് ഇവരെ തടഞ്ഞത്. ഹെല്‍മെറ്റ് ധരിക്കാത്തതിനാൽ മുഹ്‌സിനില്‍ നിന്ന് പിഴയും ഇൗടാക്കിയിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും സാങ്ക്രിക ട്രാഫിക് പൊലീസുകാരെൻറ ഷര്‍ട്ടില്‍ പിടിച്ചുവലിച്ച് അയാളെ അടിക്കുകയും ചെയ്തു. ഇത് മുഹ്‌സിന്‍ വിഡിയോ പകർത്തുകയും ചെയ്യുകയായിരുന്നു.
തന്നെ അപമാനിച്ചു എന്നു പറഞ്ഞാണ് ജനക്കൂട്ടത്തിനു നടുവില്‍ വെച്ച് ഒന്നിലേറെ തവണ സാങ്ക്രിക പൊലീസുകാരനെ അടിച്ചത്. സഹ പൊലീസുകാർ എത്തിയാണ് മധ്യവയസ്കനായ പാർത്തയെ രക്ഷിച്ചത്. സംഭവത്തിൽ എൽ.ടി മാർഗ് പൊലീസ് മുഹ്‌സിനെയും സാങ്ക്രികയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.