ലഖ്നോ: അയോധ്യയിൽ തർക്കസ്ഥലത്ത് രാമക്ഷേത്രം നിർമിക്കുമെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിെൻറ പ്രസ്താവനക്കെതിരെ ശക്തമായ വിമർശനവുമായി മുസ്ലിംസംഘടനകൾ. സുപ്രീംകോടതിക്കെതിരെയുള്ള വെല്ലുവിളിയാണിതെന്നും മോഹൻ ഭാഗവതിനെതിരെ നടപടിയെടുക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
ഗുജറാത്ത് തെരെഞ്ഞടുപ്പിൽ ബി.ജെ.പിയെ സഹായിക്കാനാണ് ഇത്തരം പ്രകോപനങ്ങൾ സൃഷ്ടിക്കുന്നതെന്ന് അവർ പറഞ്ഞു. ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ അഖിലേന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് വക്താവ് മൗലാന ഖാലിദ് സൈഫുല്ല ആർ.എസ്.എസ് മേധാവി നിയമം കൈയിലെടുക്കുകയാണെന്ന് ആരോപിച്ചു.
സുപ്രീംകോടതിക്കും ജനാധിപത്യത്തിനും കനത്ത ഭീഷണിയാണ് ആർ.എസ്.എസ് മേധാവി ഉയർത്തുന്നതെന്ന് ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി കൺവീനർ സഫരിയാബ് ജിലാനി പറഞ്ഞു. ആർ.എസ്.എസ് മേധാവി കോടതി വിധി അനുസരിക്കാൻ ബാധ്യസ്ഥനാണെന്ന് അഖിലേന്ത്യ ശിയ മുസ്ലിം പേഴ്സനൽ ലോ ബോർഡ് വക്താവ് മൗലാന യസൂബ് അബ്ബാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.