ആദ്യം മുസ്​ലിംകൾ പിന്നെ ദലിതുകൾ ഇപ്പോൾ അവർ കുട്ടികളെയും തേടി വന്നു- കെജ്​രിവാൾ

ന്യൂഡൽഹി: ഗുഡ്​ഗാവിലെ സ്​കൂൾ ബസിന്​ നേരെയുണ്ടായ ആക്രമണത്തിൽ ശക്​തമായ പ്രതികരണവുമായി എ.എ.പി നേതാവ്​ അരവിന്ദ്​ കെജ്​രിവാൾ. സംഭവം അറിഞ്ഞ ശേഷം ഇന്നലെ ഉറങ്ങാൻ കഴിഞ്ഞില്ലെന്ന്​ അരവിന്ദ്​ കെജ്​രിവാൾ പറഞ്ഞു. അവർ മുസ്​ലിംകളെ കൊന്നു, ദലിതുകളെ കത്തിച്ചു ഇപ്പോൾ കുട്ടികളെ തേടി വന്നിരിക്കുകയാണെന്നും കെജ്​രിവാൾ വ്യക്​തമാക്കി.

രാജ്യതലസ്ഥാനത്ത്​ നിന്ന്​ കിലോ മീറ്ററുകൾ മാത്രം മാറി ഇത്തരമൊരു സംഭവമുണ്ടായത്​ രാജ്യത്തിനാകെ നാണക്കേടാണ്​. ഇന്ന്​ നമ്മുടെ കുട്ടികൾക്കെതിരെ അവർ കല്ലെറിഞ്ഞു. നാളെ അവർ നമ്മുടെ വീടുകൾ കൈയടക്കും. മൗനം വെടിയേണ്ട സന്ദർഭമാണിതെന്നും കെജ്​രിവാൾ പറഞ്ഞു.

പത്​മാവത് സിനിമക്കെതിരെ നടക്കുന്ന​ പ്രക്ഷോഭങ്ങൾക്കിടെയാണ്​ ഗുഡ്​ഗാവിൽ സ്​കുൾ ബസിന്​ നേരെ ആക്രമണമുണ്ടായത്​. ഇതി​​​​െൻറ വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു.

Tags:    
News Summary - Muslims, Dalits, Now Kids Targeted; End The Silence, Says Arvind Kejriwal-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.