ഗുവാഹതി: അസമിലെ മുസ്‍ലിം ജനസംഖ്യ ഓരോ പത്ത് വർഷത്തിലും 30 ശതമാനം വർധിക്കുകയാണെന്നും 2041ഓടെ മുസ്‍ലിംകൾ സംസ്ഥാനത്ത് ഭൂരിപക്ഷമാകുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം അസമിലെ ജനസംഖ്യയുടെ 40 ശതമാനമായി മുസ്‍ലിംകൾ മാറിയെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
2041ഓടെ അസം മുസ്‍ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറും. ഇത് ഒരു യാഥാർഥ്യമാണ്. ആർക്കും തടയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ 10 വർഷത്തിലും ഹിന്ദുക്കളുടെ ജനസംഖ്യ 16 ശതമാനം വർധിക്കുന്നുണ്ടെന്ന് ഹിമന്ത പറഞ്ഞു. മുസ്‍ലിം സമുദായത്തിലെ ജനസംഖ്യ വളർച്ച കുറക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി .
മുസ്‍ലിംകളുടെ ജനസംഖ്യ വർധന തടയാതിരിക്കുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നത് കോൺഗ്രസാണ്. ജനസംഖ്യ നിയന്ത്രണത്തിന്റെ ബ്രാൻഡ് അംബാസഡറായി രാഹുൽ ഗാന്ധി വന്നാൽ നിയന്ത്രിക്കാനാകുമെന്നും അസം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.