എം.​വി. ശ്രേ​യാം​സ്‌ കു​മാ​ര്‍

ശ്രേയാംസ്‌ കുമാര്‍ ഐ.എന്‍.എസ് പ്രസിഡന്റ്

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ ന്യൂ​സ്‌​പേ​പ്പ​ര്‍ സൊ​സൈ​റ്റി​യു​ടെ (ഐ.​എ​ന്‍.​എ​സ്) 2024-25 വ​ര്‍ഷ​ത്തേ​ക്കു​ള്ള പ്ര​സി​ഡ​ന്റാ​യി ‘മാ​തൃ​ഭൂ​മി’ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ എം.​വി. ശ്രേ​യാം​സ്‌ കു​മാ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്റു​മാ​ർ -വി​വേ​ക് ഗു​പ്ത (സ​ന്‍മാ​ര്‍ഗ്), ക​ര​ണ്‍ രാ​ജേ​ന്ദ്ര ദാ​ര്‍ദ (ലോ​ക്മ​ത്), ഓ​ണ​റ​റി ട്ര​ഷ​റ​ർ -ത​ന്‍മ​യ് മ​ഹേ​ശ്വ​രി (അ​മ​ര്‍ ഉ​ജാ​ല), സെ​ക്ര​ട്ട​റി ജ​ന​റ​ല്‍- മേ​രി പോ​ള്‍. മാ​തൃ​ഭൂ​മി ജോ​യ​ന്റ് മാ​നേ​ജി​ങ് എ​ഡി​റ്റ​ര്‍ പി.​വി. നി​ധീ​ഷ്, മ​ല​യാ​ള മ​നോ​ര​മ എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ഡി​റ്റ​ര്‍ ജ​യ​ന്ത് മാ​മ്മ​ന്‍ മാ​ത്യു, ചീ​ഫ് റ​സി​ഡ​ന്റ് എ​ഡി​റ്റ​ര്‍ ഹ​ര്‍ഷ മാ​ത്യു, ബി​ജു വ​ര്‍ഗീ​സ് (മം​ഗ​ളം പ്ല​സ്) തു​ട​ങ്ങി​യ​വ​രെ എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ത്തു. ഐ.​എ​ന്‍.​എ​സ് 85ാം വാ​ര്‍ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

Tags:    
News Summary - MV Shreyams Kumar elected president of INS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.