ന്യൂഡൽഹി: കരിനിയമങ്ങൾക്കെതിരെ സമരമുഖത്തിറങ്ങിയ കർഷകർക്ക് നിറഞ്ഞ പിന്തുണയുമായി ബോളിവുഡ് സൂപ്പർ താരം പ്രീതി സിൻറയും. കർഷക സമരത്തിെൻറ ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രീതി അവർക്ക് പിന്തുണയർപ്പിച്ച് ഹൃദയസ്പർശിയായ കുറിപ്പും എഴുതി. നേരത്തേ, ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്രയും സോനം കപൂറും കർഷകർക്ക് പിന്തുണയുമായി രംഗത്തുവന്നിരുന്നു.
ഡൽഹി അതിർത്തിയിൽ സമരം നടത്തുന കർഷകരുടെ ചിത്രമാണ് പ്രീതി സിൻറ തെൻറ ട്വീറ്റർ ഹാൻഡിലിൽ പങ്കുവെച്ചത്. 'ഈ മഹാമാരിക്കാലത്ത് കൊടും തണുപ്പിനിടയിലും പ്രതിഷേധ രംഗത്തുള്ള കർഷകർക്കും അവരുടെ കുടുംബത്തോടും ഒപ്പമാണെെൻറ ഹൃദയം. ഈ മണ്ണിെൻറ പടയാളികളാണവർ. നമ്മുടെ രാജ്യത്തെ മുേമ്പാട്ടുകൊണ്ടുപോവുന്നത് അവരാണ്. കർഷകരും സർക്കാറുമായുള്ള ചർച്ചയിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്നും എല്ലാം പരിഹരിക്കപ്പെടുമെന്നും ഞാൻ ആത്മാർഥമായി പ്രത്യാശിക്കുന്നു' -പ്രീതി ട്വീറ്റിൽ കുറിച്ചു.
കർഷകസമരത്തിന് വിവിധ കോണുകളിൽനിന്ന് അഭൂതപൂർവമായ പിന്തുണയാണിപ്പോൾ ലഭിക്കുന്നത്. ബോളിവുഡിലെ പ്രമുഖരായ ധർമേന്ദ്ര, സോനു സൂദ്, റിച്ച ഛദ്ദ, റിതീഷ് ദേശ്മുഖ്, പരിണീതി ചോപ്ര തുടങ്ങിയവരും കർഷരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. നടനും ഗായകനുമായ ദിൽജിത് ദോസഞ്ച് പ്രക്ഷോഭരംഗത്തുള്ള കർഷകർക്ക് കമ്പിളി വസ്ത്രങ്ങൾ വാങ്ങാൻ ഒരുകോടി രൂപ സംഭാവന നൽകിയിരുന്നു.
'നിങ്ങൾ ഇന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിൽ ഒരു കർഷകനോട് നന്ദി പറയണം. ഈ രാജ്യത്തെ ഓരോ കർഷകനോടും ഞാൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ജയ് കിസാൻ.' -റിതീഷ് ദേശ്മുഖിെൻറ ട്വീറ്റ് ഇതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.