പട്ന: ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ 500 കോടിരൂപയുടെ അഴിമതി. മക്കളുടെ പേരിൽ വാങ്ങിയ ഭൂമിയിൽ വൻ തുകമുടക്കി മാൾ പണിയാനുള്ള തീരുമാനത്തിലാണ് ലാലു. ഭൂമിയിടപാടിനെ സംബന്ധിച്ച ചോദ്യത്തിന് ‘തെൻറ മക്കൾ പട്ടിണികിടന്ന് മരിക്കാൻ പാടില്ല. അതിനാൽ ബിസിനസ് ചെയ്യുന്നതിൽ തെറ്റില്ലെന്നായിരുന്നു ലാലുവിെൻറ മറുപടി.
പാട്നയിൽ 60 കോടി രൂപ വരുന്ന രണ്ട് ഏക്കർ ഭൂമി മക്കളായ തേജ് പ്രതാപ്, തേജസ്വി യാദവ്, ഭാര്യ റാബറി ദേവി എന്നിവരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇൗ ഭൂമിയിൽ ബിഹാറിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ നിർമ്മിക്കാനൊരുങ്ങുകയാണ് ലാലു. 500 കോടി രൂപമതിക്കുന്ന പദ്ധതിയുടെ പകുതി ഒാഹരി മാത്രമേ തങ്ങൾക്കുള്ളുയെന്നും പകുതി പാർട്ടിയുടെ നിയമസഭാംഗത്തിേൻറതാണെന്നും ലാലു പ്രസാദ് വ്യക്തമാക്കി.
2008 ൽ ലാലു പ്രസാദ് റെയിൽവേ മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്ത് സ്വന്തമാക്കിയതാണ് പാട്നയിലെ ഭൂമിയെന്ന് ബി.ജെ.പി നേതാവ് സുശീൽ കുമാർ മോഡി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.