ലാത്തൂർ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ ലാത്തൂർ നഗരത്തിൽ ഭൂമിക്കടിയിൽനിന്ന് നിഗൂഢ ശബ്ദം കേട്ടതായി റിപ്പോർട്ട്. എന്നാൽ, ഭൂചലന സാധ്യതകളില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ 10.30നും 10.45നും ഇടയിലാണ് വിവേകാനന്ദ് ചൗക്കിനു സമീപം ശബ്ദം കേട്ടത്.
ചകിതരായ സ്ഥലവാസികൾ പ്രാദേശിക ഭരണാധികാരികളെ ഉടൻ വിവരം അറിയിച്ചു. പിന്നാലെ ജില്ല ദുരന്ത മാനേജ്മെന്റ് വിഭാഗം വിവിധയിടങ്ങളിലെ ഭൂചലന അളവുകൾ പരിശോധിച്ച് ഭീഷണിയില്ലെന്ന് ഉറപ്പാക്കി. 1993ൽ ഇവിടത്തെ കില്ലാരി ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലുമുണ്ടായ ഭൂചലനത്തിൽ 10,000ത്തോളം പേർക്ക് ജീവൻ നഷ്ടമായിരുന്നു.
2022 സെപ്റ്റംബറിലും ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനും ലാത്തൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽനിന്ന് ശബ്ദം കേട്ടതായി പരാതിയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.