ചെന്നൈ: പ്രമുഖ ചലച്ചിത്ര നടിയും മഹിളകോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായ നഗ്മ സൂപ്പർസ്റ്റാർ രജനികാന്തിെന സന്ദർശിച്ചു. കോൺഗ്രസിലേക്ക് ക്ഷണിക്കാനാണെന്ന അഭ്യൂഹങ്ങൾ പരന്നതോെട പഴയ നായകനെ കാണാനെത്തിയ നഗ്മ തേൻറത് സൗഹൃദസന്ദർശനമായിരുന്നെന്ന് വ്യക്തമാക്കി. തെൻറ പ്രിയപ്പെട്ട സഹനടനും സുഹൃത്തുമായ ‘ബാഷ’യുമൊത്ത് വിവിധവിഷയങ്ങൾ സംസാരിെച്ചന്ന് ട്വിറ്ററിൽകുറിച്ച നഗ്മ വിഷയങ്ങൾ എന്താണെന്ന് വ്യക്തമാക്കിയില്ല. രജനിയുമൊത്തുള്ള ചിത്രങ്ങളും അവർ പങ്കുവെച്ചു. രജനി രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ നല്ലതാണെന്നും അദ്ദേഹം വിജയിക്കുമെന്നും നഗ്മ കുറിച്ചു. 1990കാലത്ത് ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ ബോക്സ് ഒാഫിസ് ഹിറ്റായിരുന്നു.
ഇരുവരും ഒരുമിച്ച, 1995ൽ പുറത്തിറങ്ങിയ ബാഷ വൻ ഹിറ്റായിരുന്നു. രജനിയെ കൂടെക്കൂട്ടാൻ ദേശീയ-സംസ്ഥാന രാഷ്ട്രീയപാർട്ടികൾ ഒരുപോലെ ശ്രമിക്കുന്നുണ്ട്. ലോക്സഭതെരഞ്ഞെടുപ്പിനുമുമ്പ് പിന്തുണ തേടി നരേന്ദ്ര മോദി രജനിയെ കണ്ടത് അദ്ദേഹം ബി.ജെ.പിയുമായി അടുക്കുന്നതിെൻറ സൂചനയായി ചർച്ചചെയ്യപ്പെട്ടിരുന്നു.
റദ്ദാക്കപ്പെട്ട ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർഥിയും സംഗീതസംവിധായകനുമായ ഗംഗൈ അമരൻ രജനിെയ സന്ദർശിച്ചശേഷം തനിക്ക് പിന്തുണനൽകിയതായി അവകാശപ്പെെട്ടങ്കിലും സ്റ്റൈൽ മന്നൻ നിഷേധക്കുറിപ്പിറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.