ന്യൂഡൽഹി: മൂന്നാം വട്ടവും അധികാരത്തിലേറുന്നതിന് മുന്നോടിയായി ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ മസ്ക് മോദിയെ അഭിനന്ദിച്ചിരുന്നു.
താങ്കളുടെ അനുമോദനത്തെ വിലമതിക്കുന്നു. പ്രതിഭകളായ ഇന്ത്യൻ യുവതയും രാജ്യത്തെ ജന സഞ്ചയവും പ്രവചനാത്മക നയങ്ങളും ജനാധിപത്യ സുസ്ഥിരതയും ചേർന്ന് ഭാവിയിലും തങ്ങളുടെ കച്ചവട പങ്കാളികൾക്ക് വ്യവസായ അനുകൂല സാഹചര്യം ഒരുക്കുമെന്ന് മോദി എക്സിൽ കുറിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിൽ കൈവരിച്ച വിജയത്തിൽ നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ. ഇന്ത്യയിൽ എന്റെ കമ്പനികൾക്ക് ആവേശകരമായി പ്രവർത്തിക്കാൻ കഴിയുമെന്ന് ഉറ്റുനോക്കുന്നുവെന്നായിരുന്നു നേരത്തെ ഇലോൺ മസ്ക് എക്സിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.