അഹ്മദാബാദ്: 2002ലെ നരോദ പാട്യ കൂട്ടക്കൊല കേസിൽ ഗുജറാത്ത് ഹൈകോടതി വെള്ളിയാഴ്ച വിധി പറഞ്ഞേക്കും. 32 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രത്യേക കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈകോടതി വിധി പറയാനൊരുങ്ങുന്നത്. 29 പേരെ വിട്ടയച്ചതിനെതിരെ പ്രത്യേക അന്വേഷണ സംഘവും ഹൈകോടതിയെ സമീപിച്ചിരിന്നു. 2002ലെ ഗുജറാത്ത് കലാപത്തിൽ മുസ്ലിം സമുദായത്തിൽപെട്ട 97 പേരെ െകാലപ്പെടുത്തിയ കേസിൽ 2012ലാണ് പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.