രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ കൊലയാളിയായ ഗോഡ്സേയെ പുകഴ്ത്തി ഹിന്ദുത്വ തീവ്രവാദികൾ. നാഥുറാം ഗോഡ്സേ എന്ന ഹാഷ്ടാഗും അവർ ട്രെൻഡിങാക്കിയിട്ടുണ്ട്.'കൂടുതൽ വിഭജനങ്ങളിൽ നിന്നും വംശഹത്യകളിൽ നിന്നും നമ്മുടെ രാഷ്ട്രത്തെ രക്ഷിച്ച നാഥുറാം ഗോഡ്സേക്ക് സല്യൂട്ട്. ഇന്ത്യയിലെ ചീഫ് ഡിവൈഡറെ കൊന്ന അദ്ദേഹത്തിന്‍റെ ധീരതയുടെ മുന്നിൽ ബഹുമാനം', 'നാഥുറാം വിനായക് ഗോഡ്സെ എന്ന മനുഷ്യന്‍റെ ധീരതയ്ക്ക് ഇന്ത്യ മുഴുവൻ സാക്ഷ്യം വഹിച്ച ദിവസമാണ് ഇന്ന്' തുടങ്ങിയ കുറിപ്പുകളോടെയാണ് ഗോഡ്സെ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.
ഹിന്ദുമഹാസഭയുടെ നേതൃത്വത്തിൽ ഗാന്ധിജിയെ പ്രതീകാത്മകമായി വെടിവച്ചുകൊല്ലുന്നതിന്‍റെ പഴയ വീഡിയോയും നിരവധിപേർ പങ്കുവച്ചിട്ടുണ്ട്. വലിയൊരു ശതമാനം വ്യാജ ഐ.ഡികളിൽ നിന്നാണ് ഗാന്ധി വിരുദ്ധ പോസ്റ്റുകൾ ഇട്ടിരിക്കുന്നത്. ഹാഷ്ടാഗ് ട്രെന്‍റിങായതോടെ ഗോഡ്സേയുടെ തനിനിറം വെളിപ്പെടുത്തിയും ധാരാളംപേർ രംഗത്തുവന്നിട്ടുണ്ട്. അവരും നാഥുറാം ഗോഡ്സേ എന്ന ഹാഷ്ടാഗ് തന്നെയാണ് പോസ്റ്റുകളിൽ ഉപയോഗിച്ചിരിക്കുന്നത്.
Divider of India
— Whats In Name (@threeboiledeggs) January 30, 2021
Salute to #NathuramGodse ji for his bravery and sacrifice to save India from J Nehru and M K Gandhi#नाथूराम_गोडसे_अमर_रहे #नाथूराम_गोडसे_जिंदाबाद pic.twitter.com/Od9ILZALv3
ഗോഡ്സെ ഭീരുവും തീവ്രവാദിയും പരാജിതനായ ആർ.എസ്.എസ് കൊലയാളിയാണെന്നും നടൻ സിദ്ധാർഥ് നാഥുറാം ഗോഡ്സേ ഹാഷ്ടാഗ് ഉപയോഗിച്ച് കുറിച്ചിട്ടുണ്ട്. ഗോഡ്സേയുടെ ഓർമകൾ ഇന്ത്യക്കാരെന്ന നിലയിൽ നമ്മെ ലജ്ജിപ്പിക്കുന്നു. ഗാന്ധിജി അമർ രഹേ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. 'നാഥുറാം ഗോഡ്സെ ഭീരുവും തീവ്രവാദിയും പരാജിതനായ ആർ.എസ്.എസ് കൊലയാളിയുമാണ്. ഗോഡ്സേയുടെ ഓർമകളും പേരും ഇന്ത്യക്കാരെന്ന നിലയിൽ നമ്മെ ലജ്ജിപ്പിക്കുന്നു. ഗാന്ധിജി അമർ രഹേ'- എന്നാണ് സിദ്ധാർഥ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
#MahatmaGandhi was assassinated on 30 Jan 1948 by #NathuramGodse terrorist by once but RSS and Hindutva gang killing him every year on his death anniversary.
— Shuja (@shuja_2006) January 30, 2021
What a shame. pic.twitter.com/Q2txsifWt2
Salute to #NathuramGodse for saving our Nation from further Partitions and Genocides.
— Kunal Jadhav (@eyekunaljadhav) January 30, 2021
Respect for his bravery, who killed the Divider in Cheif of India. The Reason of Lakhs of Deaths and Homeless Families.
Pic 1: Respect for #NathuramGodse
Pic 2: Feeling Sad for Bapu 🤣 pic.twitter.com/qcTKAXv388
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.