ദേശീയഗാനത്തെ അപമാനിച്ചെന്ന കേസിൽ മുംബൈ കോടതി മമത ബാനർജിക്ക് സമൻസ് അയച്ചു

ദേശീയഗാനത്തെ അപമാനിച്ചെന്ന കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മുംബൈ കോടതി ബുധനാഴ്ച സമൻസ് അയച്ചു. ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്ന കേസിൽ മാർച്ച് ​രണ്ടിന് ഹാജരാകാൻ നിർദ്ദേശിച്ചു.

കഴിഞ്ഞ ഡിസംബറിൽ മുംബൈയിൽ നടന്ന ചടങ്ങിനിടെ മമത ബാനർജി ദേശീയഗാനത്തെ അനാദരിച്ചു എന്നാണ്​ കേസ്​. തൃണമൂൽ കോൺഗ്രസ് മേധാവി കൂടിയായ മമത നഗര സന്ദർശനത്തിനിടെ ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചുവെന്നാരോപിച്ച് മുംബൈ ബി.ജെ.പി യൂനറ്റ് ഭാരവാഹി വിവേകാനന്ദ് ഗുപ്ത 2021 ഡിസംബറിൽ മഡ്​ഗാവിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ്​ കേസ്​ എടുക്കുന്നത്​. മഹാരാഷ്ട്രയിലെ ശിവസേന, എൻ.സി.പി നേതാക്കളെ കാണാനാണ്​ മമത മുംബൈയിൽ വന്നത്​. 

Tags:    
News Summary - National anthem insult case: Mumbai court issues summons to Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.