ശഹ്ലക്കെതിരായ വാർത്ത സീ ന്യൂസ് പിൻവലിക്കണമെന്ന് എൻ.ബി.ഡി.എസ്.എ

ന്യൂഡൽഹി: ജെ.എൻ.യു മുൻ വിദ്യാർഥി നേതാവും ആക്ടിവിസ്റ്റുമായ ശഹ്ല റാശിദിനെ അപകീർത്തിപ്പെടുത്തുന്ന വിധം നൽകിയ വാർത്ത സീ ന്യൂസ് പിൻവലിക്കണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ് അതോറിറ്റി (എൻ.ബി.ഡി.എസ്.എ) ഉത്തരവിട്ടു.

ശഹ്ല റാശിദിനെതിരെ 2020 നവംബർ 30ന് സീ ന്യൂസ് പ്രധാന അവതാരകൻ സുധീർ ചൗധരി അവതരിപ്പിച്ച പരിപാടി വസ്തുനിഷ്ഠതയോ നിഷ്പക്ഷതയോ ഇല്ലാത്തതാണെന്നും പരിപാടിയുടെ വിഡിയോ ലിങ്കുകൾ സീ ന്യൂസ് നീക്കംചെയ്യണമെന്നും ഉത്തരവിൽ നിർദേശിച്ചു. ശഹ്ലയുടെ മാതാവുമായി തെറ്റിക്കഴിയുന്ന പിതാവ് അബ്ദുൽ റാഷിദ് ഷോറയുമായി സുധീർ ചൗധരി അഭിമുഖം നടത്തിയിരുന്നു.

ഇതി‍െൻറ അടിസ്ഥാനത്തിലാണ് ഒരു തെളിവും നൽകാതെ ശഹ്ലക്കെതിരെ നിരവധി ആരോപണങ്ങൾ പരിപാടിയിലൂടെ ഉന്നയിച്ചത്. താൻ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നും ഭീകരതക്ക് ധനസഹായം നൽകിയെന്നും അവതാരകൻ പറഞ്ഞതായി ശഹ്ല അതോറിറ്റി മുമ്പാകെ പരാതിപ്പെട്ടിരുന്നു.

Tags:    
News Summary - NBDSA Expresses "Strong Disapproval" Of Zee News Program Against Shehla Rashid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.