ന്യൂഡൽഹി: സ്ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുതിർന്ന രാഷ്ട്രീയ നേതാവ് എൻ.ഡി തിവാരി ഗുരുതരാവസ്ഥയിൽ തുടരുന്നു. ഡൽഹിയിെല സ്വകാര്യ ആശുപത്രിയിൽ െവൻറിലേറ്ററിലാണ് 92കാരനായ നാരായൺ ദത്ത് തീവാരി. സെപ്റ്റംബർ 20നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിെൻറ ആരോഗ്യ നിലയിൽ പുരോഗതിയൊന്നുമില്ലെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു. പക്ഷാഘാതം മൂലം തിവാരിയുടെ ശരീരത്തിെൻറ വലുതു ഭാഗം പൂർണമായും തളർന്നിട്ടുണ്ട്. ശാസ്ത്രീയ സംഗീത സ്നേഹിയായ തിവാരി സന്ദർശകരോട് പ്രതികരിക്കുന്നില്ലെങ്കിലും മകനും ഭാര്യയും പാടിക്കൊടുക്കുന്ന രാഗങ്ങളോട് പ്രതികരിക്കുന്നുണ്ട്.
രാജീവ് ഗാന്ധി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു. ആന്ധ്രപ്രദേശിെൻറ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. 2007 മുതൽ 2009 വരെ ഗവർണറായിരുന്ന തിവാരി ലൈംഗികാരോപണത്തെ തുടർന്ന് രാജിവെക്കുകയായിരുന്നു.
രണ്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ഏക രാഷ്ട്രീയ നേതാവും തിവാരിയാണ്. ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയായാണ് തിവാരി പ്രവർത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.