ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ എൻ.ഡി.എ സ്ഥാനാർഥി ജഗ്ദീപ് ധൻഖർ നാമനിർദേശപത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുടെയും കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി തുടങ്ങിയവരുടെയും പിന്തുണക്കുന്ന വിവിധ കക്ഷിനേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പത്രിക സമർപ്പണം.
രാജ്യത്തിന്‍റെ ജനാധിപത്യമൂല്യങ്ങൾ നിലനിർത്തുന്നതിനായി പരിശ്രമിക്കുമെന്ന് ധൻഖർ പറഞ്ഞു. ലളിതമായ ചുറ്റുപാടിൽ നിന്നുള്ള താൻ സ്വപ്നംപോലും കാണാത്ത പദവിയിൽ എത്തിച്ചതിന് മോദിക്കും ബി.ജെ.പി നേതൃത്വത്തിനും ധൻഖർ നന്ദി പറഞ്ഞു. മാർഗരറ്റ് ആൽവയാണ് പ്രതിപക്ഷ സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.