47,905 പേർക്ക്​ കോവിഡ്​; ഉയർന്ന ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ ഏഴ്​ സംസ്ഥാനങ്ങളിൽ

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 47,905 പേർക്ക്​​ കോവിഡ്​ സ്ഥിരീകരിച്ചു. 86,83,916 പേർക്കാണ്​ ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. 550 പേർ കഴിഞ്ഞ ദിവസം രോഗം ബാധിച്ച്​ മരിച്ചു. ഇതോടെ മരണസംഖ്യ 1,28,121 ആയി ഉയർന്നു.

4,89294 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​. 80,66,501 പേർ രോഗമുക്​തി നേടി. ഏഴ്​ സംസ്ഥാനങ്ങളിലെ ജില്ലകളിലാണ്​​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ ഏറ്റവും ഉയർന്ന്​ നിൽക്കുന്നതെന്നാണ്​ ആരോഗ്യമന്ത്രാലയത്തി​െൻറ കണക്കുകൾ. ഉത്തരാഖണ്ഡ്​, മണിപ്പൂർ, മിസോറാം, ത്രിപുര, മേഘാലയ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ളത്​.

ഈ സംസ്ഥാനങ്ങളോട്​ മരണനിരക്ക്​ കുറക്കാൻ പ്രത്യേക ശ്രദ്ധപുലർത്തണമെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ നിർദേശിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെയാണ്​ ഗോവയിലെ കോവിഡ്​ മരണങ്ങളിൽ 40 ശതമാനവുമുണ്ടായതെന്നത്​ പ്രശ്​നത്തി​െൻറ ഗൗരവം വർധിപ്പിക്കുന്നുവെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

അതേസമയം, നവംബർ 11 വരെ 12,19,62,509 സാമ്പിളുകൾ പരിശോധിച്ചുവെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. കഴിഞ്ഞ ദിവസം മാത്രം 11,93,358 സാമ്പിളുകൾ പരിശോധിച്ചുവെന്നും ഐ.സി.എം.ആർ വ്യക്​തമാക്കി.

Tags:    
News Summary - Nearly 48,000 new Covid-19 cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.