നാഗാലാന്റ് മുഖ്യമന്ത്രിയായി നെയ്ഫ്യു റിയോ സത്യ പ്രതിജ്ഞ ചെയ്തു; മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ചാമൂഴം

കൊഹിമ: അഞ്ചാംതവണയും നെയ്ഫ്യു റിയോ നാഗാലാന്റ് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു. നാഗാലാന്റ് ഗവർണർ ലാ ഗണേശൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവർ സന്നിഹിതരായിരുന്നു.

നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻ.ഡി.പി.പി) നേതാവാണ് നെയ്ഫ്യു റിയോ. ബി.ജെ.പിയുമായി ചേർന്നാണ് സർക്കാർ രൂപീകരിച്ചത്. എൻ.ഡി.പി.പിക്ക് 25ഉം ബി.ജെ.പിക്ക് 12ഉം സീറ്റാണുള്ളത്.

ആദ്യകാലത്ത് യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രന്റ് പ്രസിഡണ്ടായിരുന്നു 73കാരനായ നെയ്ഫ്യു . എട്ട് തവണ നിയമസഭയിൽ മത്സരിച്ച അദ്ദേഹം 1987ൽ ആദ്യ തവണ മാത്രമാണ് പരാജയം രുചിച്ചത്.

Tags:    
News Summary - Neiphiu Rio sworn in as Chief Minister of Nagaland for the fifth time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.