കാഠ്മണ്ഡു: നേപ്പാളിൽ പ്രവിശ്യ, പാർലമെൻററി തെരഞ്ഞെടപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. പാർലമെന്റിലെ 37 സീറ്റിലേക്കും പ്രവിശ്യാ നിയമസഭകളിലെ 74 സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. നവംബർ 26ന് ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നിരുന്നു.
ജനാധിപത്യത്തിലേക്കുള്ള നേപ്പാളിെൻറ മാറ്റത്തിെൻറ തുടക്കമായാണ് തെരഞ്ഞെടുപ്പിനെ ലോകരാജ്യങ്ങൾ കാണുന്നത്. 2006ൽ ആരംഭിച്ച അഭ്യന്തര യുദ്ധം നേപ്പാളിൽ 16,000 പേരുടെ ജീവനെടുത്തിരുന്നു. ഇതിന് ശേഷമാണ് രാജ്യം വീണ്ടും ജനാധിപത്യത്തിെൻറ മാർഗത്തിലേക്ക് നീങ്ങുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 3,00000 സുരക്ഷ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.