ചെന്നൈ: സമൂഹത്തിൽ നിഷേധ സമീപനം പടർത്താൻ ഭീരുക്കളായ ട്രോളന്മാർക്ക് എവിടെനിന്നാണ് ഊർജം കിട്ടുന്നെതന്ന് തനിക്ക് അതിശയം തോന്നുന്നതായി നടിയും ബി.ജെ.പി നേതാവുമായ ഖുഷ്ബു സുന്ദർ. ഇന്നത്തെ സാഹചര്യത്തിൽ കൊടിയ ൈവറസുകൾ ഇവരാെണന്നും നടിയുടെ ട്വീറ്റ്. ബി.ജെ.പിയെയാണോ നിങ്ങൾ ഉദ്ദേശിച്ചതെന്ന് ചോദിച്ച് ട്വീറ്റിന് കീഴെ കമൻറുകളുടെ പൊങ്കാലയുമായി നെറ്റിസൺസ്.
'സമൂഹത്തിൽ നിഷേധ സമീപനം പടർത്താൻ ഭീരുക്കളായ ട്രോളന്മാർക്ക് എവിടെനിന്നാണ് ഊർജം കിട്ടുന്നെതന്ന് അതിശയം തോന്നുന്നു. ഇന്ന് ഏറ്റവും വിനാശകാരികളായ വൈറസുകൾ ഇവരാണ്' -ഖുഷ്ബുവിെൻറ ട്വീറ്റ് ഇതായിരുന്നു. ആരെയാണ് ഉന്നമിടുന്നതെന്ന് വ്യക്തമാക്കാതെയുള്ള ട്വീറ്റ് പോസ്റ്റ് ചെയ്തതിനു പിന്നാലെ നടിയെ കളിയാക്കി നിരവധി പേരാണ് രംഗത്തെത്തിയത്.
'നിങ്ങൾ ബി.ജെ.പി ഐ.ടി സെല്ലിനെയാണോ ഉദ്ദേശിച്ചത്?, 'വെറുപ്പിെൻറയും നിഷേധാത്മകകതയുടെയും പ്രഭവകേന്ദ്രം ബി.ജെ.പിയാണ്' ,'അവർ ഗോമൂത്രം കുടിച്ചിട്ടുണ്ടാകുമോ? നിങ്ങളുടെ പാർട്ടി അംഗങ്ങളിൽതന്നെ അവരെ തെരഞ്ഞാൽ പോരേ?', 'അതേ മാഡം, ജനം ദുരിതമനുഭവിക്കുേമ്പാൾ പൊങ്ങച്ചക്കൊട്ടാരം കെട്ടുകയാണവർ. അത്രയും നെഗറ്റീവായ ആളുകളാണ്', 'ഇന്ത്യയിൽ ആരാണ് നിഷേധാത്മക സമീപനം സ്വീകരിക്കുന്നതെന്ന് സാമാന്യബുദ്ധിയുള്ള ആളുകൾക്കറിയാം', 'നിങ്ങളും അവരിൽപെട്ടയാളാണ്. ഇപ്പോൾ നല്ലയാൾ ചമഞ്ഞ് സംസാരിക്കുന്നു', 'എന്തൊരു ബുദ്ധിപൂർവകമായ സെൽഫ് ഗോൾ', 'നിങ്ങളുടെ നേതാവാണ് 'ദീദീ ഓ ദീദി' പാടി നടക്കുന്നത്. അദ്ദേഹത്തോട് ചോദിക്കൂ', 'ബി.ജെ.പി വൈറസിനേക്കാൾ അപകടകാരിയായ മറ്റൊന്നും ഈ ലോകത്തില്ല', 'നിങ്ങളുടെ പാർട്ടിയിൽനിന്നാണ് അവർക്ക് ഫണ്ട് കിട്ടിക്കൊണ്ടിരിക്കുന്നത്', 'എന്തിനാണ് ട്വിറ്ററിൽവന്ന് ചോദിക്കുന്നത്? നിങ്ങളുടെ ഐ.ടി സെല്ലിനോട് ചോദിക്കൂ', ....തുടങ്ങി നിരവധി കമൻറുകളാണ് മിനിറ്റുകൾക്കകം ഖുഷ്ബുവിനെ പരിഹസിച്ച് ട്വീറ്റിനു താഴെ പോസ്റ്റ് ചെത്തത്.
തമിഴകത്തെ ജനപ്രിയ നടിയായിരുന്ന ഖുഷ്ബു കോൺഗ്രസിൽനിന്ന് രാജിവെച്ച് കഴിഞ്ഞ ഒക്ടോബറിലാണ് ബി.ജെ.പിയിൽ ചേർന്നത്. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഖുഷ്ബുവിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.