ബംഗളൂരു: കർണാടക സി.ഡി വിവാദത്തിൽ ബി.ജെ.പി നേതാവും മുൻ ജലവിഭവ മന്ത്രിയുമായ രമേശ് ജാർകിഹോളിക്കെതിരെ നിലപാട് കടുപ്പിച്ച് യുവതി. താൻ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും ആത്മഹത്യ കുറിപ്പിൽ ജാർകിഹോളിയുടെ പേരെഴുതുമെന്നും പുറത്തുവിട്ട പുതിയ വിഡിയോയിൽ യുവതി വ്യക്തമാക്കി. ലൈംഗികമായി ഉപയോഗിച്ചത് കൂടാതെ തന്നെയും കുടുംബത്തെയും മുൻ മന്ത്രി ഭീഷണിപ്പെടുത്തുകയാണെന്നും യുവതി പറയുന്നു.
സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 25കാരിയെ രമേശ് ജാർക്കിഹോളി പല തവണയായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങളും യുവതി പകർത്തി. യുവതിക്കൊപ്പമുള്ള മന്ത്രിയുടെ ചിത്രവും കിടപ്പറ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ ജാർകിഹോളി മന്ത്രിസ്ഥാനം രാജിവെച്ചു.
പെൺകുട്ടി ബംഗളൂരു പൊലീസ് കമീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുബ്ബൺ പാർക്ക് പൊലീസ് ജാർകിഹോളിക്കെതിരെ കേസെടുത്തു. ഐ.പി.സി സെക്ഷൻ 376 സി, 354എ, 504, 506, 417, 67എ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സുരക്ഷയിൽ ഭയമുണ്ടെന്നും പെൺകുട്ടി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പീഡന പരാതിയിൽ വിശദമായ അന്വേഷണം വേണമെന്ന് അവശ്യപ്പെട്ട് യുവതിക്കു വേണ്ടി ബംഗളൂരുവിലെ ആക്ടിവിസ്റ്റ് ദിനേശ് കല്ലഹള്ളി ബംഗളൂരു സിറ്റി പൊലീസ് കമീഷണർ കമൽ പന്തിന് പരാതി നൽകിയിരുന്നു. അതേസമയം, യുവതി ഇതുവരെ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായിട്ടില്ല.
കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാറിനെ താഴെയിറക്കാൻ വിമത നീക്കത്തിന് നേതൃത്വം നൽകിയ നേതാവാണ് രമേശ് ജാർക്കിഹോളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.