മുംബൈ: പുതിയ എം.എൽ.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ ്ങി. പ്രോടേം സ്പീക്കർ കാളിദാസ് കൊളാംബ്കറെക്ക് മുമ്പാകെയാണ് 288 എം.എല്‍.എമാർ സത്യവാചകം ചൊല്ലുന്നത്.
എം.എ ൽ.എമാരുടെ സത്യപ്രതിജ്ഞ ബുധനാഴ്ച വൈകീട്ട് അഞ്ചിനകം പൂർത്തിയാക്കാൻ സുപ്രീംകോടതി ന ിർദേശിച്ചിരുന്നു. ഇതേ തുടർന്ന് എം.എൽ.എമാരുടെ സത്യപ്രതിജ്ഞക്കായി നിയമസഭയുടെ പ്രത്യേക സമ്മേളനം ഗവര്‍ണര്‍ വിളിച്ചത്. മുതിർന്ന എം.എൽ.എ കാളിദാസ് കൊളാംബ്കറയെ നിയമസഭാ പ്രോടേം സ്പീക്കറായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.
മഹാരാഷ്ട്ര നിയമസഭയിൽ ഇന്ന് വിശ്വാസ വോെട്ടടുപ്പ് നടത്തണമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ രാജിവെച്ചൊഴിഞ്ഞു. ഒരു നിലക്കും ഭൂരിപക്ഷം നേടാനാവില്ലെന്ന് തിരിച്ചറിഞ്ഞാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും ചൊവ്വാഴ്ച വൈകീട്ട് രാജി നൽകിയത്.
ചൊവ്വാഴ്ച മുംെബെയിൽ യോഗം ചേർന്ന ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യം ഉദ്ധവ് താക്കറെയെ നിയമസഭാ നേതാവായി തെരഞ്ഞെടുത്തിരുന്നു. തുടർന്ന് ഉദ്ധവ് ഗവർണറെ കണ്ട് മന്ത്രിസഭ രൂപവത്കരണത്തിന് അവകാശം ഉന്നയിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് ശിവജി പാർക്കിൽ നടക്കുന്ന ചടങ്ങിൽ ഉദ്ധവ് അധികാരമേൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.