അധ്യാപിക ശിക്ഷിച്ചതിൽ മനംനൊന്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

അധ്യാപിക ശിക്ഷിച്ചതിൽ മനംനൊന്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ അധ്യാപിക ശിക്ഷിച്ചതിന് കൈയിൽ മുറിവേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി. നഗർ കുർണൂലിലെ കസ്തൂർബാ ഗാന്ധി ഗവൺമെന്റ് സ്കൂളിലാണ് സംഭവമുണ്ടായത്.

ഭക്ഷണം കഴിക്കാൻ വൈകി എത്തിയതിന് വിദ്യാർത്ഥിനിയെ അധ്യാപിക മൂന്നു മണിക്കൂർ ഭക്ഷണപ്പുരയിൽ നിർത്തിയിരുന്നതായും ഇതിൽ വിഷമിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് അധ്യാപികക്കെതിരെ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - Ninth class student tried to end her life after teacher's punishment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.