ന്യൂഡൽഹി: നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കുന്നത് ഡൽഹി കോടതി സ്റ്റേ ചെയ്തു. പ്രതികളിലൊരാള്‍ ദയാഹരജി നല്‍കിയതിനെ തുടര്‍ന്നാണിത്. മ രണവാറൻറ് പുറപ്പെടുവിച്ചതും ഇതേ കോടതിയാണ്. ‘പ്രതികളെ തൂക്കിലേറ്റണമെന്ന ഉത്തരവ് പുനരവലോകനം ചെയ്യുന്നില്ല. എന്നാല്‍, ഒരു ദയാഹരജി നിലനില്‍ക്കുന്നതിനാല്‍ മരണവാറൻറ് സ്റ്റേ നല്‍കുകയാണ്’ -കോടതി പറഞ്ഞു.
അതേസമയം, ദയാഹരജി രാഷ്ട്രപതിയുടെ പരിഗണനയിലില്ലെന്നും വധശിക്ഷ നീട്ടിവെക്കരുതെന്നും നിർഭയയുടെ മാതാപിതാക്കൾക്കുവേണ്ടി ഹാജരായ അഡ്വ. സീമ കുശ്വാഹ വാദിച്ചു. ‘ദയാഹരജി ഫയൽ ചെയ്തിട്ടേയുള്ളൂ. അത് രാഷ്ട്രപതിക്ക് അയച്ചോ എന്ന് ഇതുവരെ വ്യക്തമല്ല’ -അവർ വാദിച്ചു.
22ന് വധശിക്ഷ നടപ്പാക്കാൻ കൈക്കൊണ്ട നടപടികൾ സംബന്ധിച്ച് വെള്ളിയാഴ്ച തിഹാർ ജയിൽ അധികൃതർ റിപ്പോർട്ട് സമർപ്പിക്കാൻ നേരേത്ത കോടതി നിർദേശിച്ചിരുന്നു. വധശിക്ഷക്കു വിധിച്ച നാലു പ്രതികളിലൊരാളായ മുകേഷ് ദയാഹരജി നല്‍കിയിരുന്നു. ഇതിെൻറ പശ്ചാത്തലത്തിൽ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ഡല്‍ഹി സര്‍ക്കാർ തിഹാര്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, ദയാഹരജി തള്ളണമെന്ന് ഡൽഹി സർക്കാർ ശിപാർശ ചെയ്തതായി റിപ്പോർട്ടുണ്ട്. ഇനി ആഭ്യന്തര മന്ത്രാലയത്തിെൻറ തീരുമാനമാണ് ഉണ്ടാകേണ്ടത്. ഈ രണ്ടു ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ദയാഹരജിയിൽ രാഷ്ട്രപതി തീരുമാനമെടുക്കുക.
മുകേഷ് (32), വിനയ് ശർമ (26), അക്ഷയ്കുമാർ (31), പവൻ ഗുപ്ത (25) എന്നിവരാണ് വധശിക്ഷ കാത്തുകഴിയുന്നത്. ജനുവരി 22ന് രാവിലെ ഏഴിന് ഇവരെ തൂക്കിലേറ്റണമെന്നായിരുന്നു ഡൽഹി കോടതിയുടെ മരണവാറൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.