ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നാലു പ്രതികളെ തൂക്കിക്കൊല്ലു ന്നതിനു മുമ്പുള്ള ഒരുക്കങ്ങളുടെ ഭാഗമായി നാലുപേരുടെയും കോലങ്ങൾ ‘തൂക്കിലേറ്റി’. ഈ മാസം 22ന് രാവിലെ ഏഴുമണിക്ക് തൂക്കിലേറ്റുന്നതിന് മുന്നോടിയായാണ് തിഹാർ ജയിലിൽ ഞ ായറാഴ്ച ഡമ്മി പരീക്ഷണം നടത്തിയത്.
ഓരോ പ്രതിയുടെയും ഭാരത്തിനനുസരിച്ച് കല് ലും കട്ടയും ചാക്കിൽ നിറച്ചാണ് കോലങ്ങൾ തൂക്കിലേറ്റിയതെന്ന് മുതിർന്ന ജയിൽ ഉദ്യോഗ സ്ഥൻ പറഞ്ഞു. ഡൽഹി കോടതി ജനുവരി ഏഴിന് മരണ വാറൻറ് പുറപ്പെടുവിച്ച പ്രതികളായ മുകേഷ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരെയാണ് 22ന് തൂക്കിലേറ്റുന്നത്.
മൂന്നാം നമ്പർ ജയിലിലാകും നാലുപേരുടെയും വധശിക്ഷ ഒരേസമയം നടപ്പാക്കുക. മനോനിലയിൽ തകരാറൊന്നുമില്ലെന്ന് ഉറപ്പുവരുത്താൻ പ്രതികളുമായി ദിനേന സംസാരിക്കുന്നുണ്ടെന്ന് ജയിൽ അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച പരിഗണിക്കാനിരിക്കുന്ന തിരുത്തൽ ഹരജി സുപ്രീംകോടതിയും ദയാരഹജി രാഷ്ട്രപതിയും പരിഗണിച്ചില്ലെങ്കിൽ വധശിക്ഷ ജനുവരി 22ന് നടപ്പാക്കും. മീറത്തിൽനിന്നുള്ള പവൻ ജല്ലാദാണ് നാലുപേരെയും തൂക്കിലേറ്റുകയെന്ന് ഉത്തർ പ്രദേശ് ജയിൽ അധികൃതർ സ്ഥിരീകരിച്ചു.
2012 ഡിസംബറിൽ തെക്കൻ ഡൽഹിയിൽ പാരാമെഡിക്കൽ വിദ്യാർഥിനിയെ ഓടുന്ന ബസിൽ ആറംഗ സംഘം ക്രൂരമായി ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.
ശേഷം ബസിന് പുറത്തേക്കെറിഞ്ഞു. അതിഗുരുതര പരിക്കുകളേറ്റ യുവതി 12 ദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങി. പ്രതികളിലൊരാളായ രാം സിങ് വിചാരണക്കിടെ തിഹാർ ജയിലിൽ തൂങ്ങിമരിച്ചു. പ്രായപൂർത്തിയാകാത്ത മെറ്റാരു പ്രതിയെ സന്മാർഗ പാഠശാലയിൽ മൂന്നുവർഷം കഴിഞ്ഞ േശഷം വിട്ടയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.