'ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽനിന്ന് പഠിപ്പിക്കണം'; അന്നയുടെ മരണത്തിൽ വിവാദ പ്രസ്താവനയുമായി നിർമല സീതാരാമൻ

ചെന്നൈ: ജോലിഭാരം താങ്ങാനാകാതെ പൂണെയിൽ മലയാളിയായ അന്ന സെബാസ്റ്റ്യൻ അന്തരിച്ച സംഭവത്തിൽ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽനിന്ന് പഠിപ്പിക്കണം എന്നായിരുന്നു നിർമല സീതാരാമൻ പറഞ്ഞത്. ചെന്നൈയിലെ ഒരു സ്വകാര്യ കോളേജില്‍ നടന്ന ചടങ്ങിലായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

ജോലി സമ്മർദ്ദങ്ങളെ നേരിടാൻ കുട്ടികൾക്ക് വീട്ടിൽ നിന്ന് പഠിപ്പിച്ച് കൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാൽ സമ്മർദ്ദങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുമെന്നുമായിരുന്നു നിർമല സീതാരാമൻ പറഞ്ഞത്.

യുക്തിക്കനുസരിച്ചുള്ള പ്രസ്താവനകൾ ഏല്ലാവർക്കും നടത്താൻ കഴിയുമെന്നും എന്നാൽ മകളെ ആത്മവിശ്വാസം നൽകി തന്നെയാണ് വളർത്തിയതെന്നും അന്നയുടെ പിതാവ് പ്രതികരിച്ചു.

അന്നയുടെ മരണത്തിൽ അതീവ ആശങ്ക പ്രകടിപ്പിച്ച് ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയ കേസെടുത്ത സാഹചര്യം നിലനിൽക്കുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന.

കൊച്ചി സ്വദേശിയായ അന്ന സെബാസ്റ്റ്യനെ കഴിഞ്ഞ ജൂലൈയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂണെയിലെ ഇ.വൈ കമ്പനിയിൽ ജീവനക്കാരിയായിരുന്നു അന്ന. നാല് മാസം മുമ്പാണ് അന്ന ജോലിയിൽ പ്രവേശിച്ചത്. കമ്പനിയുടെ മനുഷ്യാവകാശ മൂല്യങ്ങൾ തന്‍റെ മകൾ അനുഭവിച്ച യാഥാർഥ്യത്തിന് വിരുദ്ധമാണെന്ന് അന്നയുടെ അമ്മ അനിത അഗസ്റ്റിൻ രാജീവ് മേമനിക്ക് അയച്ച ഇമെയിൽ പറയുന്നു.

2023ലാണ് അന്ന സി.എ പരീക്ഷ പാസാകുന്നത്. പൂണെയിലെ ഇ.വൈ കമ്പനിയിലേത് അന്നയുടെ ആദ്യ ജോലിയായിരുന്നു. പ്രതീക്ഷകൾ നിറവേറ്റാൻ അവൾ അശ്രാന്തമായി പരിശ്രമിച്ചു. എന്നാൽ ആ ശ്രമം അന്നയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വളരെയധികം ബാധിച്ചു. ജോയിൻ ചെയ്ത ഉടൻ തന്നെ ഉത്കണ്ഠ, ഉറക്കമില്ലായ്മ, സമ്മർദ്ദം എന്നിവ മകൾക്ക് അനുഭവപ്പെടാൻ തുടങ്ങിയതായി അനിത വ്യക്തമാക്കി.

Tags:    
News Summary - Nirmala Sitharaman with a controversial statement on anna sebastians death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.