ഫയൽചിത്രം

പ്രതിപക്ഷ നേതാക്കളെ തേടി നിതീഷ്; രാഹുലിനെ സന്ദർശിച്ച് തുടക്കം

ന്യൂഡൽഹി: 2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയിതര കക്ഷികളുടെ കൂട്ടായ്മ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ജനതാദൾ യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

രാഹുലിന്റെ വസതിയിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. ബിഹാറിൽ എൻ.ഡി.എ സഖ്യം വിട്ട് ആർ.ജെ.ഡിയുമായും കോൺഗ്രസുമായും ചേർന്ന് മഹാസഖ്യം രൂപവൽക്കരിച്ചശേഷം നിതീഷ് ആദ്യമായാണ് രാഹുലുമായി കാണുന്നത്.

ജനതാദൾ എസ് നേതാവ് ഡി. കുമാരസ്വാമിയുമായും നിതീഷ് കൂടിക്കാഴ്ച നടത്തി. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി. രാജ, എൻ.സി.പിയുടെ ശരദ് പവാർ, ഡൽഹി മുഖ്യമന്ത്രി ആംആദ്മി പാർട്ടിയുടെ അരവിന്ദ് കെജ്രിവാൾ, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവ് ഓം പ്രകാശ് ചൗത്താല എന്നിവരെയും നിതീഷ് കാണുന്നുണ്ട്.

Tags:    
News Summary - Nitish Kumar Meets Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.