ബീഹാർ: നിതീഷ് കുമാറിന്റെ മന്ത്രി സഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു. ആഭ്യന്തരം, പൊതുഭരണം, ക്യാബിനറ്റ് സെക്രട്ടറിയറ്റ് വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി നിതീഷ് കുമാർ നിർവഹിക്കും. പൊതുമരാമത്ത്, ഭവന നിർമ്മാണം, വികസനം, ആരോഗ്യം, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകൾ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ചുമതലയേൽക്കും.
ജെ.ഡി.യുവിന് ധനകാര്യവും ആർ.ജെ.ഡിക്ക് റവന്യുവും നൽകി. ധനം, പാർലമെന്ററി കാര്യം വി.കെ ചൗദരിക്കും ഊർജ്ജം, ആസൂത്രണം എന്നിവ ബിജേന്ദ്രപ്രസാദ് യാദവിനും വനം പരിസ്ഥിതി വകുപ്പ് തേജ് പ്രതാപ് യാദവിനുമായിരിക്കും ചുമതല. കോൺഗ്രസിന് പഞ്ചായത്തി രാജ്, മൃഗസംരക്ഷണം വകുപ്പുകളും സുമിത് കുമാർ സിങ്ങിന് ശാസ്ത്ര സാങ്കേതികവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.