ആംബുലൻസോ വീൽചെയറോ നൽകിയില്ല, യു.പിയിൽ ഭിന്നശേഷിക്കാരനായ ഭർത്താവിനെ പുറത്ത് ചുമന്ന് ആശുപത്രിയിൽ എത്തിച്ച് യുവതി

ആംബുലൻസോ വീൽചെയറോ നൽകിയില്ല, യു.പിയിൽ ഭിന്നശേഷിക്കാരനായ ഭർത്താവിനെ പുറത്ത് ചുമന്ന് ആശുപത്രിയിൽ എത്തിച്ച് യുവതി

റായ്ബറേലി: ഉത്തർപ്രദേശിൽ ഭിന്നശേഷിക്കാരനായ ഭർത്താവിനെ യുവതി ആശുപത്രിയിൽ എത്തിച്ചത് പുറത്ത് ചുമന്ന് ​കൊണ്ട്. ആംബുലൻസോ വീൽ ചെയറോ ലഭിക്കാത്തതിനെ തുടർന്നാണ് പൊരിവെയിലിൽ ഭർത്താവുമായി യുവതി പുറത്തേറ്റി നടന്നത്. ഭിന്നശേഷി സർട്ടിഫിക്കറ്റ് വാങ്ങുന്നതിനാണ് ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസറുടെ (സി.എം.ഒ) ഓഫിസിലേക്ക് ഇവർ വന്നത്. ഈ ദയനീയ ദൃശ്യം സ്ഥലത്തുണ്ടായിരുന്നവർ വിഡിയോയിൽ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

സാരി ധരിച്ച ഒരു സ്ത്രീ തന്റെ ഭർത്താവിനെ പുറകിൽ ചുമന്ന് ആശുപത്രി മുറ്റത്തുകൂടി നടക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിന്റെ അപചയം ചൂണ്ടിക്കാണിക്കുന്നതാണ് ഈ ദൃശ്യമെന്ന് പലരും അഭിപ്രായപ്പെട്ടു.

ആശുപത്രിയിൽ ഉള്ളവരാരും ഇവരെ സഹായിക്കാൻ കൂട്ടാക്കിയില്ല. സിഎംഒ ഓഫിസിലേക്ക് ഏറെ കഷ്ടപ്പെട്ട് നടക്കുന്നത് അവിടെയുണ്ടായിരുന്നവർ നോക്കി നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ജില്ലാ ആശുപത്രിയിൽ ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ ആവശ്യമായ വീൽചെയർ സൗകര്യങ്ങളോ സ്ട്രെച്ചറുകളോ ഇല്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. മതിയായ ആരോഗ്യ സംവിധാനം ഒരുക്കാത്ത യു.പി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് എക്സ് ഉപയോക്താക്കൾ ഉയർത്തിയത്. വിഷയം പരിശോധിച്ച് അന്വേഷണം ആരംഭിക്കണമെന്നും ഇവർ അധികൃതരോട് ആവശ്യപ്പെട്ടു.

Tags:    
News Summary - No Ambulance, Woman Walks Into UP Raebareli Hospital Carrying Differently-Abled Husband On Her Shoulders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.