സൂറിക്/ന്യൂഡൽഹി: മൂന്നുവർഷം പിന്നിട്ടിട്ടും അവകാശികളെത്താതെ ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് അക്കൗണ്ടുകൾ. കള്ളപ്പണ നിേക്ഷപത്തിെൻറ സുരക്ഷിത കേന്ദ്രമെന്ന് ആരോപിച്ച് രാഷ്ട്രീയ കക്ഷികൾ ചളിവാരിയെറിയുേമ്പാഴും ഇന്ത്യക്കാരായ ഉടമകൾ തിരിഞ്ഞു നോക്കാത്ത അക്കൗണ്ടുകൾ സ്വിസ് ബാങ്കിൽ തുടരുകയാണ്. 2015 ഡിസംബറിലാണ് സ്വിസ് ബാങ്കിങ് ഒാംബുഡ്സ്മാൻ ഇന്ത്യക്കാരായ നിക്ഷേപകരുടെ പട്ടിക ആദ്യം പുറത്തുവിട്ടത്. അക്കൗണ്ടുകളിൽ ഇടപാട് നടത്താൻ യഥാർഥ അക്കൗണ്ട് ഉടമകളോ അവരുടെ നിയമപരമായ അവകാശികളോ തെളിവുസഹിതം എത്തണമെന്നായിരുന്നു അന്നത്തെ നിർദേശം. എന്നാൽ, കേവലം 40 എണ്ണത്തിൽ മാത്രമേ അവകാശികളെത്തിയുള്ളൂ. കൂടാതെ, രണ്ട് സേഫ് ഡെേപ്പാസിറ്റിനും ആളെത്തി. അതുകൊണ്ടുതന്നെ അവരെ പട്ടികയിൽനിന്ന് നീക്കി. 3500 നിഷ്ക്രിയ അക്കൗണ്ടുകളാണ് സ്വിസ് ബാങ്കിൽ ഉള്ളത്. ഇതിൽ ആറെണ്ണം ഇന്ത്യക്കാരുമായി നേരിട്ട് ബന്ധമുള്ളതാണ്. എന്നാൽ, അവരാരും ഇടപാട് പുതുക്കിയിട്ടില്ല. ഇന്ത്യയില്‍നിന്നുള്ളവര്‍ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിക്കാന്‍ സുരക്ഷിതസ്ഥലമായി കരുതുന്നത് സ്വിസ് ബാങ്കിനെയാണ്. നിലവില്‍ നിരവധി നിയമനൂലാമാലകളിലൂടെ കടന്നുപോയാല്‍പോലും സ്വിസ് ബാങ്കില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കില്ല.
സ്വിസ് ബാങ്കുകളിൽ ഇന്ത്യക്കാർ നടത്തുന്ന നിക്ഷേപത്തിെൻറ വിവരങ്ങൾ കൈമാറാൻ സ്വിറ്റ്സർലൻഡുമായി ഇന്ത്യ ധാരണയിലെത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളും കള്ളപ്പണവിരുദ്ധ കരാറിൽ ഒപ്പുെവച്ച സാഹചര്യത്തിലാണിത്. 2019 ജനുവരി മുതല്‍ത്തന്നെ സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപകരുടെ വിവരങ്ങള്‍ ഇന്ത്യക്ക് ലഭ്യമാകും. നിക്ഷേപം നടത്തുന്ന വ്യക്തിയുടെ അക്കൗണ്ട് നമ്പർ, പേര്, മേല്‍വിലാസം, ജനനത്തീയതി, നിക്ഷേപവിവരങ്ങള്‍ തുടങ്ങിയവയെല്ലാം അപ്പോള്‍ത്തന്നെ ഇന്ത്യക്ക് ലഭിക്കും.
2017ൽ സ്വിസ് ബാങ്കുകളിലെ ആകെ വിദേശനിക്ഷേപം മൂന്നുശതമാനം മാത്രം വർധിച്ചപ്പോൾ ഇന്ത്യക്കാരുടെ നിക്ഷേപങ്ങൾ 50 ശതമാനം വർധിച്ച പട്ടിക നേരത്തേ പുറത്തുവിട്ടിരുന്നു. അതോടെ, സ്വിസ് ബാങ്കുകളിൽ ഏറ്റവുമധികം പണം നിക്ഷേപിച്ചവരുടെ പട്ടികയിൽ ഇന്ത്യ 73ാം സ്ഥാനത്തെത്തി. 101 കോടി സ്വിസ് ഫ്രാങ്ക് (ഏകദേശം 7000 കോടി രൂപ) ആണ് കഴിഞ്ഞവർഷത്തെ ഇന്ത്യൻ നിക്ഷേപം.
സ്വിസ് ബാങ്കുകളിലെ കള്ളപ്പണം തിരികെക്കൊണ്ടുവരുമെന്നും ഓരോ ഇന്ത്യൻ പൗരെൻറയും അക്കൗണ്ടിലേക്ക് 15 ലക്ഷം വീതം നൽകുമെന്നും 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാൽ, സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപങ്ങളിലുണ്ടായ 50 ശതമാനം വർധന ന്യായമായ പണമാണെന്നും കള്ളപ്പണ നിക്ഷേപമില്ലെന്നുമാണ് 2018 ആയപ്പോൾ മോദിയുടെ വ്യാഖ്യാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.