വിവാദമില്ല, നിരോധിക്കാൻ നീക്കവുമില്ല; ഹിജാബ് വിഷയത്തിൽ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

വിവാദമില്ല, നിരോധിക്കാൻ നീക്കവുമില്ല; ഹിജാബ് വിഷയത്തിൽ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

ഭോപ്പാൽ: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം പരിഗണനയില്ലെന്ന് മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ. മധ്യപ്രദേശിൽ ഹിജാബ് വിഷയത്തിൽ ഒരു വിവാദവുമില്ലെന്നും, നിരോധനം സംബന്ധിച്ചുള്ള തീരുമാനങ്ങളൊന്നും സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിലില്ലെന്നും ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

ഇക്കാര്യത്തിൽ ആശയക്കുഴപ്പത്തിന്‍റെ കാര്യമില്ല. മറ്റൊരു സംസ്ഥാനത്തിന്‍റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മധ്യപ്രദേശിലെ വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിങ് പർമർ ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ പിന്തുണക്കുകയും, ഹിജാബ് നിരോധിക്കണമെന്ന് വാദിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് മിശ്രയുടെ പ്രസ്താവന.

Tags:    
News Summary - No Controversy... No Proposal To Ban": Madhya Pradesh Minister On Hijabs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.