ആൾട്ട് ന്യൂസ് സഹസ്ഥാപകൻ സുബൈറിനെതിരെ കുറ്റം കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്തയാളെ സമൂഹമാധ്യമത്തിൽ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ അന്വേഷണ ഏജൻസി കുറ്റം കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി പൊലീസ് അഭിഭാഷകൻ. അദ്ദേഹത്തിന്റെ പേര് കുറ്റപത്രത്തിലില്ലെന്നും അഭിഭാഷകൻ ഡൽഹി ഹൈകോടതിയിൽ പറഞ്ഞു.

തുടർന്ന്, നടപടികൾ തുടരുന്നതിന് മുന്നോടിയായി അടുത്ത വാദം കേൾക്കലിന് മുമ്പ് കുറ്റപത്രത്തിന്റെ പകർപ്പ് ഹാജരാക്കാൻ ജസ്റ്റിസ് അനൂപ് ജയ്റാം ഭംഭാനി ആവശ്യപ്പെട്ടു. കേസിൽ ദേശീയ ബാലാവകാശ കമീഷനുവേണ്ടി ഹാജരാകുന്ന അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജിനും പകർപ്പ് നൽകാൻ കോടതി നിർദേശിച്ചു.

കേസ് മാർച്ച് രണ്ടിലേക്ക് മാറ്റി. ബാലാവകാശ കമീഷൻ പരാതി പ്രകാരം 2020 ആഗസ്റ്റ് ഒമ്പതിനാണ് ഡൽഹി പൊലീസ് സുബൈറിനെതിരെ കേസെടുത്തത്. തുടർന്ന് സുബൈർ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

Tags:    
News Summary - No criminality found against Alt News co-founder Zubair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.